ഓൺലൈൻ കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ്

ഓൺലൈൻ  കരിയർ  ഗൈഡൻസ്  വർക്ക്ഷോപ്പ്


കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ എസ്.എസ്.എൽ .സി ,പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉപരി പഠന സംബന്ധമായ ഒരു ഓൺലൈൻ കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ് ആഗസ്റ്റ് 6 – ആം തീയതി മുതൽ 10 -ആം തീയതി വരെ വൈകുന്നേരം 7 :30 ന് ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു .

കാഞ്ഞിരപ്പളളി സെൻറ്. ഡൊമിനിക്‌സ് കോളേജ് പ്രിൻസിപ്പലും പ്രശസ്ത മോട്ടിവേഷൻ സ്‌പീക്കറുമായ Dr . ആൻസി ജോസഫ് , പാലാ കരിയർ ഡ്രീംസ് ആൻഡ് സിവിൽ സർവീസ് അക്കാഡമി ഡയറക്ടറും , പാലാ സെൻറ് തോമസ്‌ കോളേജ് മുൻ വൈസ് പ്രിൻസിപ്പലും ആയ പ്രൊഫസർ ടോമി ചെറിയാൻ എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത് .

http://www.facebook.com/Adv.SebastianKulathunkalDPP എന്ന ലിങ്ക് വഴി ഫേസ്ബുക്ക് ലോഗിൻ ചെയ്ത് പങ്കെടുക്കാവുന്നതാണ്. സംശയ നിവാരണങ്ങൾക്കും അവസരം ഉണ്ടായിരിക്കും എന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു