കാഞ്ഞിരപ്പള്ളിയിൽ സമ്പൂർണ ഓൺലൈൻ പഠനകേന്ദ്രം ആരംഭിച്ചു

കാഞ്ഞിരപ്പള്ളിയിൽ സമ്പൂർണ ഓൺലൈൻ പഠനകേന്ദ്രം ആരംഭിച്ചു

.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ഓൺലൈൻ പഠന കേന്ദ്രവും, 4-ാം വാർഡിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ഓൺലൈൻ പഠനകേന്ദ്രങ്ങളുടെയും ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷക്കീലാ നസീർ നിർവഹിച്ചു .

വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വിദ്യാ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. തോമ്പലാടി അംഗൻവാടി ഹാൾ, എറികാട് അംഗൻവാടി ഹാൾ, തുമ്പമട ഗ്രാമസേവന കേന്ദ്രം ഹാൾ, വില്ലണി ഇഎംഎസ് നഗർ ജനകീയ വായനശാല ഹാൾ എന്നീ കേന്ദ്രങ്ങളിലാണ് ഓൺലൈൻ പഠനകേന്ദ്രങ്ങൾ ആരംഭിക്കുന്നത്, ഓൺലൈൻ ക്ലാസ്സുകൾക്ക് പുറമെ അദ്ധ്യാപകർ നേരിട്ടും ഈ പഠനകേന്ദ്രങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ എടുക്കുന്നതാണെന്ന് വാർഡ് മെമ്പർ വിദ്യാരാജേഷ് അറിയിച്ചു.

യോഗത്തിന് സനീഷ് ശശിധരൻ (Sc കോർഡിനേറ്റർ) സ്വാഗതവും, മിനി ബിനു ( CDS അംഗം) കൃതജ്ഞതയും രേഖപ്പെടുത്തി.CPIM കാഞ്ഞിരപ്പള്ളി നോർത്ത് ലോക്കൽ സെക്രട്ടറി.വി .എൻ .രാജേഷ്, സാബിത്ത് PS, സാദിഖ് ഷഹാസ് എന്നിവർ സംസാരിച്ചു