18വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; കോട്ടയം ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ലെ​ർ​ട്ട്

തി​​ങ്ക​​ളാ​​ഴ്ച വ​​രെ അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ​​യ്ക്ക് സാ​​ധ്യ​​ത​​യു​​ള​​ള​​തി​​നാ​​ൽ കോട്ടയം ജി​​ല്ല​​യി​​ൽ ഓ​​റ​​ഞ്ച് അ​​ലെ​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു.

ജി​​ല്ല​​യി​​ൽ ഉ​​രു​​ൾ​​പൊ​​ട്ട​​ൽ സാ​​ധ്യ​​ത​​യു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും വെ​​ള്ള​​പ്പൊ​​ക്ക സാ​​ധ്യ​​ത​​യു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ദു​​ര​​ന്ത പ്ര​​തി​​ക​​ര​​ണ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ർ ഡോ. ​​ബി.​​എ​​സ്. തി​​രു​​മേ​​നി അ​​റി​​യി​​ച്ചു. അ​​ടി​​യ​​ന്ത​​ര ഘ​​ട്ട​​ത്തി​​ൽ ഉ​​ട​​ൻ പ്ര​​തി​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

ശ​​ക്ത​​മാ​​യ മ​​ഴ, പെ​​ട്ടെ​​ന്നു​​ള്ള വെ​​ള്ള​​പ്പൊ​​ക്കം, ഉ​​രു​​ൾ​​പൊ​​ട്ട​​ൽ, മ​​ണ്ണി​​ടി​​ച്ചി​​ൽ എ​​ന്നി​​വ തു​​ട​​രു​​വാ​​ൻ സാ​​ധ്യ​​ത​​യു​​ള​​ള​​തി​​നാ​​ൽ താ​​ലൂ​​ക്ക് ക​​ണ്‍​ട്രോ​​ൾ റൂ​​മു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം ശ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. വെ​​ള്ള​​പ്പൊ​​ക്കം, ഉ​​രു​​ൾ​​പൊ​​ട്ട​​ൽ സാ​​ധ്യ​​ത​​യു​​ള്ള താ​​ലൂ​​ക്കു​​ക​​ളി​​ൽ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കു​​വാ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന കെ​​ട്ടി​​ട​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ത്ത് ക്യാ​​ന്പി​​ന് സ​​ജ്ജ​​മാ​​ക്കു​​ന്ന​​തി​​നു​​ള​​ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

കാ​​ല​​വ​​ർ​​ഷ​​ക്കെ​​ടു​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് ഏ​​തു ആ​​വ​​ശ്യ​​ഘ​​ട്ട​​ത്തി​​ലും ക​​ണ്‍​ട്രോ​​ൾ റൂ​​മി​​ൽ വി​​ളി​​ച്ച് വി​​വ​​രം ന​​ൽ​​കാ​​വു​​ന്ന​​താ​​ണ്. ക​​ള​​ക്ട​​റേ​​റ്റി​​നു പു​​റ​​മേ താ​​ലൂ​​ക്ക് ആ​​സ്ഥാ​​ന​​ങ്ങ​​ളി​​ലും 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​ണ്‍​ട്രോ​​ൾ റൂം ​​ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.

കോ​​ട്ട​​യം താ​​ലൂ​​ക്ക് (0481 2568007), മീ​​ന​​ച്ചി​​ൽ (0482 2212325), വൈ​​ക്കം (04829 231331) കാ​​ഞ്ഞി​​ര​​പ്പ​​ള്ളി (0482 8202331) ച​​ങ്ങ​​നാ​​ശേ​​രി (0481 2420037) എ​​ന്നീ ന​​ന്പ​​രു​​ക​​ളി​​ലും ക​​ള​​ക്ട​​റേ​​റ്റ് ക​​ണ്‍​ട്രോ​​ൾ റൂം (0481 2304800, 9446562236) ​​ടോ​​ൾ​​ഫ്രീ ന​​ന്പ​​ർ 1077 ലും ​​വി​​വ​​രം ന​​ൽ​​കാ​​വു​​ന്ന​​താ​​ണ്. ഉ​​രു​​ൾ​​പൊ​​ട്ട​​ൽ സാ​​ധ്യ​​ത ഉ​​ള്ള​​തി​​നാ​​ൽ രാ​​ത്രി സ​​മ​​യ​​ത്ത് മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ലേ​​ക്കു​​ള്ള യാ​​ത്ര നി​​യ​​ന്ത്രി​​ക്കു​​വാ​​ൻ പോ​​ലീ​​സി​​ന് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. മ​​ര​​ങ്ങ​​ൾ​​ക്കു താ​​ഴെ വാ​​ഹ​​നം പാ​​ർ​​ക്ക് ചെ​​യ്യാ​​തി​​രി​​ക്കു​​വാ​​ൻ ശ്ര​​ദ്ധി​​ക്ക​​ണം. കു​​ട്ടി​​ക​​ൾ വെ​​ള്ള​​ക്കെ​​ട്ടി​​ലും കു​​ള​​ത്തി​​ലും ചി​​റ​​ക​​ളി​​ലും പു​​ഴ​​ക​​ളി​​ലും ക​​ളി​​ക്കു​​ന്ന​​ത് ഒ​​ഴു​​വാ​​ക്കു​​വാ​​ൻ മാ​​താ​​പി​​താ​​ക്ക​​ൾ ശ്ര​​ദ്ധി​​ക്ക​​ണം.