പൊൻകുന്നത്ത് മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ പിതാവ് അറസ്റ്റിൽ

പൊൻകുന്നത്ത്  മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ പിതാവ്  അറസ്റ്റിൽ

പൊൻകുന്നം: നാടിനു ആകമാനം നാണക്കേട് ഉണ്ടാക്കിയ സംഭവം നടന്നത് പൊൻകുന്നത്ത്. ‘അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്തു പതിമൂന്നു വയസുകാരിയായ മകളെ പലതവണ പീഡിപ്പിച്ചെന്ന കേസിൽ അച്ഛൻ അറസ്റ്റിൽ. പെൺകുട്ടിയുടെ ‘അമ്മ നൽകിയ പരാതിയിലാണ് പൊൻകുന്നം പോലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അയാൾക്കെതിരെ പോക്‌സോ ആക്റ്റ് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

മദ്യപാനിയായ ഭർത്താവിന്റെ ശല്യം സഹിക്കാനാവാതെ അടുത്ത കാലത്തു ഭാര്യ സ്വന്തം വീട്ടിലായിരുന്നു താമസം. പതിമൂന്നു വയസ്സുകാരിയായ മകൾ അച്ചനൊപ്പവും. മകൾ മദ്യപാനിയായ അച്ഛനൊപ്പം താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയ ‘അമ്മ തിരികെ വീട്ടിലെത്തി പെൺകുട്ടിയെ സ്വന്തം വീട്ടിലേക്കു കൂട്ടികൊണ്ടുപോയി.

വീട്ടിലെത്തിയ പെൺകുട്ടി തന്റെ സ്വന്തം പിതാവിന്റെ പീഡനവിവരം അമ്മയെ അറിയിക്കുകയായിരുന്നു. ഉടൻതന്നെ പെണ്‍കുട്ടിയുടെ മാതാവ് പോലീസിൽ പരാതി സമർപ്പിച്ചു,. ആ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കസ്റ്റടയിലെടുത്തത്.ഇയാള്‍ക്കെതിരെ പോക്‌സോ ആക്റ്റ് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.