കേരള വിമോചനസമര നായിക ഒറ്റപ്ലാക്കല്‍ മേരിക്കുട്ടി ജോസഫ് (86) ഓർമ്മയായി

കേരള വിമോചനസമര നായിക ഒറ്റപ്ലാക്കല്‍ മേരിക്കുട്ടി ജോസഫ് (86) ഓർമ്മയായി

കാഞ്ഞിരപ്പള്ളി: കേരള വിമോചന സമരത്തിന് കാഞ്ഞിരപ്പള്ളിയില്‍ നേതൃത്വം നല്‍കിയ ഒറ്റപ്ലാക്കല്‍ മേരിക്കുട്ടി ജോസഫ് (86) നിര്യാതയായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കേരള വിമോചന സമരത്തിന്റെ കാലത്ത് വനിതാ വോളണ്ടിയര്‍മാരില്‍ മുന്‍നിരക്കാരിയായിരുന്നു കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ സ്വദേശി ജോസഫ്. ഡി. ഒറ്റപ്ലാവന്റെ ഭാര്യ മേരിക്കുട്ടി ജോസഫ്. തികഞ്ഞ വാഗ്മിയും സംഘാടകയുമായിരുന്ന മേരിക്കുട്ടിയുടെ പ്രസംഗങ്ങള്‍ സമരവീര്യം പകരുന്നതായിരുന്നു.

48 വര്‍ഷം മുന്‍പ് കാഞ്ഞിരപ്പള്ളി ആസ്ഥാനമായി ആരംഭിച്ച മാതൃവേദിയുടെ സംഘാടകയും കമ്മറ്റിയംഗവുമായിരുന്നു. അഞ്ചിലിപ്പ മാതൃവേദിയുടെയും മാതൃദീപ്തിയുടെയും പ്രസിഡന്റായി 36 വര്‍ഷം സേവനം ചെയ്തിട്ടുണ്ട്. അക്കാലത്ത് ആരംഭിച്ച സാധുയുവതി വിവാഹസഹായ നിധി ഇന്നും സാധുക്കളായ പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമാണ്.

അധ്യാപിക, അഭിനയത്രി, ഗന്ഥകാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്ക്കാരം ചൊവ്വാ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് അഞ്ചിലിപ്പയിലെ സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് അഞ്ചിലിപ്പ സെന്റ് പയസ് ദേവാലയ സെമിത്തേരിയിൽ നടത്തപെടുന്നതുമാണ്.

മക്കൾ: രാജമ്മ, സെബാസ്റ്റ്യൻ, ജോയി, തോമസ്മോൻ, ഏലിമ്മ, പോപ്പച്ചൻ, ത്രേസിമ്മ:
മരുമക്കൾ: കുഞ്ഞുഞ്ഞ് നാല്പതാംകുളം, ഡെയ്സമ്മ കുഴിയടിയിൽ,ലീലാമ്മ അറയ്ക്കൽ, ലീനാ കല്ലറയ്ക്കൽ വടക്കേപറമ്പിൽ, റ്റോമി കാടൻകാവിൽ, ബീനാ മലയിൽ, ജോർജുകുട്ടി കുരിക്കാട്ട്