മുണ്ടക്കയം താലൂക്ക് ആശുപത്രിയില്‍ പി സി ജോര്‍ജിന്‍റെ മിന്നല്‍ പരിശോധന; സൂപ്രണ്ട് പൊട്ടിക്കരഞ്ഞു ( വീഡിയോ )

മുണ്ടക്കയം  താലൂക്ക്  ആശുപത്രിയില്‍ പി സി ജോര്‍ജിന്‍റെ മിന്നല്‍ പരിശോധന; സൂപ്രണ്ട് പൊട്ടിക്കരഞ്ഞു ( വീഡിയോ )

മുണ്ടക്കയം: താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയ മുണ്ടക്കയം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ എംഎല്‍എ ആയ പി സി ജോര്‍ജിന്‍റെ മിന്നല്‍ പരിശോധന.പരിശോധനയില്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടറുമാര്‍ ഇല്ലെന്ന് വ്യക്തമായി. പിസി ജോര്‍ജിന്‍റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആശുപത്രി സൂപ്രണ്ട് പൊട്ടിക്കരഞ്ഞത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി

ദിനം പ്രതി 500 ല്‍ അധികം രോഗികള്‍ എത്തുന്ന ആസ്പത്രിയല്‍ താന്‍ ഒറ്റയ്ക്കാണ് ജോലി ചെയ്യുന്നതെന്നും ആസ്പത്രി സൂപ്രണ്ട് എന്ന നിലയില്‍ എല്ലാത്തിനും കുറ്റക്കാരിയാവുന്നത് താനാണന്നും പറഞ്ഞായിരുന്നു ഇവര്‍ പൊട്ടികരഞ്ഞത്.ഏഴ് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് സൂപ്രണ്ട് മാത്രമാണ് ഉള്ളത്.എം.എല്‍.എ.യും ജനപ്രതിനിധികളും ഇടപെട്ട് ഇവരെ സ്വാന്തനപെടുത്തി.

മുണ്ടക്കയം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടറുമാര്‍ ഇല്ലെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.7 ഡോക്ടറുമാര്‍ ഉണ്ടായിരുന്ന ആശുപത്രിയില്‍ പലപ്പോഴും 2 പേര്‍ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്നാണ് സ്ഥലം എംഎല്‍എ കൂടിയായ പിസി ജോര്‍ജ് ആശുപത്രിയിലെത്തിയത്.

പിസി ജോര്‍ജ് സ്ഥലത്തെത്തുന്പോഴും ഡോക്ടറുമാരെ കാണാനുളളവരുടെ നീണ്ട നിര കാണാമായിരുന്നു.ഇതേത്തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനോട് ജോര്‍ജ് കാര്യങ്ങള്‍ള്‍ ചോദിച്ചപ്പോഴാണ് സൂപ്രണ്ട് പൊട്ടിക്കരഞ്ഞത്

കഴിഞ്ഞദിവസം ആംബുലന്‍സിന്റെ താത്കാലിക ഡ്രൈവര്‍ക്ക് ആശുപത്രി വികസന സമിതിയുടെ നിര്‍ദേശ പ്രകാരം ശമ്പളത്തോടൊപ്പം ബാറ്റ നല്‍കിയതുമായി ബന്ധപെട്ട് സൂപ്രണ്ട് പണം തിരിച്ചടക്കാന്‍ ഡി.എം.ഒ.ഉത്തരവിട്ടിരുന്നു

സൂപ്രണ്ടായിരുന്ന ഡോക്ടര്‍ നിര്‍മലയുടെ സേവനം മുണ്ടക്കയം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ 24 മണിക്കൂറും ലഭ്യമായിരുന്നു. ചോദ്യങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞ സൂപ്രണ്ടിനെ പിസി ആശ്വസിപ്പിക്കുകയും ചെയ്തു.

സൂപ്രണ്ടിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത പി.സി.ജോര്‍ജ് എം.എല്‍.എ ഡോക്ടര്‍മാരെ നിയമിക്കാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാമെന്ന് ഉറപ്പും നല്‍കി.

ആശുപത്രിയുടെ ദയനീയവസ്ഥ ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ജോര്‍ജ് പറഞ്ഞു

നിരവധി ജനങ്ങൾ ആശ്രയിക്കുന്നത് മുണ്ടക്കയം ഗവണ്‍മെന്‍റ് ആശുപത്രിയെയാണ്.ഇവിടെ മതിയായ ജീവനക്കരില്ലാത്തത് പ്രതിക്ഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

വീഡിയോ കാണുക

2-web-pc-and-supredent

1-web-pc-and-supredent