എരിവും പുളിയും നിറഞ്ഞ പി. സി. യുടെ കണമല പ്രസംഗം

എരിവും പുളിയും നിറഞ്ഞ  പി. സി. യുടെ കണമല പ്രസംഗം

കണമല : കണമല പാലത്തിന്റെ ഉദ്ഘാടനതിനു ഗവ. ചീഫ് വിപ്പ് പി സി ജോർജ് നടത്തിയ പ്രസംഗത്തിൽ നിന്നും ചില ഭാഗങ്ങൾ …എരിവും പുളിയും പാകത്തിന് ചേർത്ത് നടത്തിയ പ്രസംഗം ജനത്തിന് നന്നായി രസിച്ചു .

മുഖ്യമന്ത്രി ഉദ്ഘാടനതിനു വന്നിരുന്നേൽ നാട്ടുകാർക്ക്‌ പട്ടയവിതരണം നടന്നേനെ എന്നും, അദ്ദേഹം അവസാന നിമിഷം പ്ലാൻ മാറ്റിയതിൽ മറ്റു ചിലര്ക്ക് പങ്കുണ്ടെന്നും അദ്ദേഹം പറയാതെ പറഞ്ഞു വച്ചു . അങ്ങനെ പ്രസംഗം കത്തി കയറുന്നതിന്റെ ഇടയിൽ സദസ്സിന്റെ ഏറ്റവും മുൻപന്തിയിൽ നിലത്തു ഇരിന്നിരുന്ന ഒരു മദ്യപാനി പി സി പറഞതു എല്ലാം സത്യം എന്ന് ഉറക്കെ ഏറ്റു പറഞ്ഞു കൈയടിച്ചു പ്രോത്സാഹിപിച്ചു കൊണ്ടിരുന്നു .( താഴെ കൊടുത്തിരിക്കുന്ന ഫോട്ടോ കാണുക ) അതിൽ സഹികെട്ട് പി സി ആ മദ്യപനെ പിടിച്ചു പുറത്താക്കുവാൻ പറയുന്ന ഭാഗം ഇവിടെ കാണാം.

മനസ്സിനക്കരെ എന്ന സിനിമയിൽ ഇന്നസിന്റ്റ് ഒരു പൊതുയോഗത്തിൽ ” കിന്നാശ്ശേരി” യുടെ കാര്യം പറഞ്ഞു യോഗം കലക്കുന്ന രംഗം പോലെ യായിരുന്നു അവിടെ നടന്നത്. എന്തായാലും കൂടുതൽ ഒന്നും സംഭവിക്കുന്നതിനു മുൻപ് പി സി മദ്യപനെ സദസ്സിനു പുറത്താക്കി .

3-web-kanamala-palam

കിന്നാശ്ശേരി സംഭവം കാണാത്തവർക്ക് വേണ്ടി :-