പി.സി. ജോർജ് പൂഞ്ഞാർ പഞ്ചായത്തിൽ പര്യടനം നടത്തി.

പി.സി. ജോർജ് പൂഞ്ഞാർ പഞ്ചായത്തിൽ പര്യടനം നടത്തി.

പൂഞ്ഞാർ∙ പൂഞ്ഞാർ നിയോജകമണ്ഡലം സ്വതന്ത്ര സ്ഥാനാർഥി പി.സി. ജോർജ് പൂഞ്ഞാർ പഞ്ചായത്തിൽ പര്യടനം നടത്തി. രാവിലെ എട്ടിന് പെരുന്നിലം മഠം ജംക്‌ഷനിൽ നിന്ന് ആരംഭിച്ച പര്യടനം പെരുന്നിലം, ചെറുകുന്നം, ചേന്നാട് ടൗൺ, ചേന്നാട് തൈനി, മാളിക, അമ്പലംഭാഗം, വാഴേക്കാട് കവല, ചെമ്മത്താംകുഴി, വാഴേക്കാട്, പുളിക്കപ്പാലം, മണിയംകുന്ന്, വളതൂക്ക്, പൂഞ്ഞാർ പള്ളിവാതിൽ, നെല്ലിക്കച്ചാൽ, കണ്ടംകവല, അടയ്ക്കാപ്പാറ, ജി.വി. രാജ ആശുപത്രിഭാഗം, മണ്ഡപത്തിപ്പാറ, ആണ്ടാത്തുപടി, ചെമ്മരപ്പള്ളി കുന്ന് ഭാഗം, മറ്റയ്ക്കാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പനച്ചികപ്പാറയിൽ സമാപിച്ചു.

അഴിമതിക്കെതിരായ ശക്തമായ വിധിയെഴുത്ത് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും വർഗീയ, ഫാഷിസ്റ്റ് ശക്തികൾ ഈ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിടുമെന്നും ചരിത്രമുറങ്ങുന്ന പൂഞ്ഞാറിന്റെ പൈതൃകം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് സെക്യുലർ മണ്ഡലം പ്രസിഡന്റ് ബേബി അറയ്ക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.യോഗത്തിൽ പാർട്ടി വൈസ് ചെയർമാൻ പി.ഇ. മുഹമ്മദ് സക്കീർ, പാർട്ടി നേതാക്കളായ കെ.എഫ്. കുര്യൻ, ജില്ലാ പഞ്ചായത്തംഗം ലിസി സെബാസ്റ്റ്യൻ, എസ്. ഭാസ്‌കരപിള്ള, സെബി പറമുണ്ട, മാലേത്ത് പ്രതാപചന്ദ്രൻ, ആന്റണി മാർട്ടിൻ, പ്രഫ. ജോസഫ് ടി. ജോസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ആനിയമ്മ സണ്ണി, ബീനാമ്മ ഫ്രാൻസിസ്, സണ്ണി വാവലാങ്കൽ, പ്രകാശ് കിഴക്കേത്തോട്ടം, ജോയിസ് സ്‌കറിയ, ജിനോയി തോമസ്, സിബി പ്ലാത്തോട്ടം, പ്രിൻസ് ജോർജ്, ജോർജുകുട്ടി കരിയാപുരയിടം, ഗോപകുമാർ, അനിപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.