” മുത്തേ…പൊന്നേ… പി. സി. ജോര്‍ജേ… ” എന്ന പി സി യെ പറ്റിയുള്ള പാട്ട് സോഷ്യല്‍ മീഡിയയിൽ സൂപ്പർ ഹിറ്റ്‌..

”  മുത്തേ…പൊന്നേ… പി. സി. ജോര്‍ജേ… ” എന്ന പി സി യെ പറ്റിയുള്ള പാട്ട്  സോഷ്യല്‍ മീഡിയയിൽ സൂപ്പർ ഹിറ്റ്‌..

കാഞ്ഞിരപ്പള്ളി : പൂഞ്ഞാര്‍ മണ്ഡലത്തിലെ ജനപക്ഷ സ്ഥാനാര്‍ഥി പി. സി. ജോര്‍ജിനു വേണ്ടി വോട്ടഭ്യര്‍ഥിച്ച് ആരാധകരുടെ ഗാനം ഇന്റര്‍നെറ്റില്‍ ഹിറ്റാകുന്നു. ഒരു ലക്ഷത്തിൽ അധികം പേരാണ് ഇന്റര്‍നെറ്റില്‍ ആ പാട്ട് കണ്ടത്.

ആക്ഷന്‍ ഹീറോ ബിജു എന്ന മലയാള സിനിമയില്‍ തമ്പാനൂര്‍ സുരേഷ് പാടി അഭിനയിച്ച് ഹിറ്റാക്കിയ മുത്തേ..പൊന്നേ…. പിണങ്ങല്ലെ.. എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഈണത്തിലാണ് പി. സി. ജോര്‍ജിനു വേണ്ടി പാട്ട് തയ്യാറാക്കിയിരിക്കുന്നത്. മുത്തേ…പൊന്നേ… പി. സി. ജോര്‍ജേ… എന്റെ വോട്ട് നിനക്കല്ലെ…. ഇതാണ് പാട്ടിന്റെ ആദ്യ വരികള്‍.

മണ്ഡലത്തില്‍ എം. എല്‍. എയായിരുന്ന ജോര്‍ജ് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ പാട്ടിലൂടെ വിവരിക്കുന്നു. ജോര്‍ജിന്റെ ചോറ്റിയിലുള്ള വസതിയിലെത്തി അദ്ദേഹത്തിന്റെ മുന്‍പിലിരുന്ന് കുട്ടികള്‍ പാടികേള്‍പ്പിക്കുന്നതിന്റെ ദൃശ്യമാണ് നെറ്റില്‍ വൈറലാകുന്നത്.

പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഡോണയും വിദ്യാര്‍ഥിനിയായ സോണിയായും ചേര്‍ന്നാണ് പാടിയത്. കുട്ടികള്‍ തന്നെ മേശയില്‍ താളമിടുന്നു.

മണ്ഡലത്തില്‍ പി. സി. ജോര്‍ജിന്റെ പ്രചരണം ഒരു പിടി മുന്നിലാണ്. സോഷ്യല്‍ മീഡിയ വഴിയും പ്രചരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജോര്‍ജ് അനുകൂലികള്‍. വരും ദിനങ്ങളില്‍ മണ്ഡലത്തിലെ മറ്റു സ്ഥാനാര്‍ഥികളുടെയും പാരഡിഗാനങ്ങളും ഇറങ്ങുന്നതോടെ തെരഞ്ഞെടുപ്പ് പ്രചരണ രംഗം സജീവമാകും.

ആ സൂപ്പർ ഹിറ്റ്‌ പാട്ടിന്റെ വീഡിയോ ഇവിടെ കാണുക :-