” പി.സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ്സിൽ നിന്നും പുറത്താക്കും ” എന്ന വാർത്തയോടുള്ള പി സി യുടെ പ്രതികരണം – വീഡിയോ

” പി.സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ്സിൽ നിന്നും പുറത്താക്കും ” എന്ന വാർത്തയോടുള്ള പി സി യുടെ പ്രതികരണം – വീഡിയോ

എരുമേലി : ” പി.സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ്സിൽ നിന്നും പുറത്താക്കും ” എന്ന വാർത്തയോട്‌ പി സി ജോർജ് ശക്തമായി പ്രതികരിച്ചു .

യു.ഡി.എഫില്‍ നിന്നുകൊണ്ട് തന്നെ അരുവിക്കരയില്‍ മുന്നണി സ്ഥാനാര്‍ഥിക്കെതിരെ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ആയുധമാക്കി കേരള കോണ്‍ഗ്രസ്‌ എം പാര്‍ട്ടിയില്‍ നിന്ന് അദേഹത്തെ പുറത്താക്കാനാണ് പാർട്ടിയുടെ ആലോചന എന്നറിയുന്നു . ഞായറാഴ്ച എറണാകുളത്ത് ചേരുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം പി.സിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനമെടുക്കുമെന്നാണ് സൂചന.

ജോര്‍ജിന്റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്ന് കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആന്റണി രാജു പറഞ്ഞു. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്നു ഇതുവരെ ജോര്‍ജ്. സസ്‌പെന്‍ഷന്‍ കാലത്തും പി.സി അച്ചടക്കലംഘനം തുടരുകയാണെന്ന് ആന്റണി രാജു പ്രതികരിച്ചു. ഇപ്പോള്‍ പക്ഷേ പുറത്താക്കാതിരിക്കാന്‍ കഴിയാത്ത സ്ഥിതി വന്നിരിക്കുകയാണ്. ഇനി ഇക്കാര്യത്തില്‍ മെല്ലപ്പോക്ക് സമീപനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പി.സി ജോര്‍ജിനെതിരെ നടപടിയെടുക്കേണ്ടത് കേരള കോണ്‍ഗ്രസാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ പി.സിയെ കൂറുമാറ്റത്തിന്റെ കെണിയില്‍ പെടുത്തി നിര്‍ത്താനാണ് കേരള കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ അദ്ദേഹത്തെ പുറത്താക്കാതിരുന്നത്. പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് പുറത്താക്കാന്‍ ജോര്‍ജ് വെല്ലുവിളിക്കുകയും ചെയ്തു.

സ്വയം പുറത്തുപോയാല്‍ കൂറുമാറ്റത്തിന്റെ പിടിയില്‍ പെടുന്നതിനാലാണ് ജോര്‍ജ് നേതൃത്വത്തിനെതിരെ തിരിഞ്ഞത്. ഇനിയിപ്പോള്‍ നിയമസഭയുടെ കാലാവധി തീരാന്‍ ഒരുവര്‍ഷം തികച്ചില്ലാത്തതിനാല്‍ ഇനി ഒരു ഉപതിരഞ്ഞെടുപ്പിനും സാധ്യതയില്ലാത്തതിനാല്‍ ജോര്‍ജിനെ പുറത്താക്കുക എന്ന ഔപചാരികത മാത്രമാണ് ബാക്കി.

എനാൽ ഈ വാർത്തയെ തികഞ്ഞ പുശ്ച്ചതോടെയാണ്‌ പി സി പ്രതികരിച്ചത് . ഇന്ന് എരുമേലിയിൽ വച്ച് മാധ്യമ പ്രവർത്തകരോട് നടത്തിയ പ്രതികരണം – വീഡിയോ ഇവിടെ കാണുക .