പൂഞ്ഞാറിൽ ആയിരത്തിൽ അധികം വോട്ടിനു താൻ ജയിക്കുമെന്ന് പി.സി. ജോര്‍ജ്

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിൽ താന്‍ വിജയിക്കുമെന്നു സ്വതന്ത്ര സ്ഥാനാര്‍ഥി പി.സി.ജോര്‍ജ്. 1,000 വോട്ട് എങ്കിലും തനിക്ക് ഭൂരിപക്ഷം ലഭിക്കും.

പാലാ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.മാണി തോൽക്കുമെന്നും അഴിമതിക്കെതിരായ വിധിയെഴുത്തുണ്ടാകുമെന്നും പി. സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.