സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയകമ്മറ്റിയംഗം പി. ഐ. ഷുക്കൂർ നിര്യാതനായി

സി.പി.എം  കാഞ്ഞിരപ്പള്ളി ഏരിയകമ്മറ്റിയംഗം പി. ഐ. ഷുക്കൂർ നിര്യാതനായി

പാറത്തോട് : സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയകമ്മറ്റിയംഗം പുതുപ്പറമ്പിൽ പി.ഐ ഷുക്കൂർ (ഷുക്കൂർ സാർ – 58) നിര്യാതനായി. പാറത്തോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻന്റ് ,സി.പി.എം ലോക്കൽ സെക്രട്ടറി എച്ച് – ഇ.ഇ.എ യൂണിയൻ ജനറൽ സെക്രട്ടറി, കേരള കർഷകസംഘം കോട്ടയം ജില്ലാ കമ്മിറ്റി അംഗം, പാറത്തോട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് കാഞ്ഞിരപ്പള്ളി അഞ്ജലി കോളജ് അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹൃദയാഘാതം ആയിരുന്നു മരണകാരണം.

ഭാര്യ ജാസ്മിൻ ( ഓവർസിയർ .ജലസേചന വകുപ്പ്) നെടുംകുന്നം ഈട്ടിക്കൽ കുടുംബാഗം .
മക്കൾ: സാജിദ് പി.ഷുക്കൂർ, സുഹൈൽ പി.ഷുക്കൂർ
കബറടക്കം ഇന്ന് (ഞായർ ) ഉച്ചക്ക് ഒന്നിന് പാറത്തോട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ