എലിക്കുളം പെരുമ്പോഴിപുറത്ത്(കാവുങ്കൽ) പി.കെ.സുകുമാര കൈമൾ(84) നിര്യാതനായി

എലിക്കുളം  പെരുമ്പോഴിപുറത്ത്(കാവുങ്കൽ) പി.കെ.സുകുമാര കൈമൾ(84) നിര്യാതനായി


എലിക്കുളം: പെരുമ്പോഴിപുറത്ത്(കാവുങ്കൽ) പി.കെ.സുകുമാര കൈമൾ(84) നിര്യാതനായി. എലിക്കുളം എം.ജി.എം.യു.പി.സ്‌കൂൾ, ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ്.ഹൈസ്‌കൂൾ, ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എലിക്കുളം എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ്, എം.ജി.എം.യു.പി.സ്‌കൂൾ മാനേജർ, എലിക്കുളം സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, സി.പി.എം.എലിക്കുളം ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ പി.എസ്.സരോജനിയമ്മ(റിട്ട.പ്രഥമാധ്യാപിക, എം.ജി.എം.യു.പി.എസ്.എലിക്കുളം), പനമറ്റം തുടിയനാൽ കുടുംബാംഗമാണ്. മക്കൾ: ടി.എസ്.രഘു(റിട്ട.അധ്യാപകൻ, ഗവ.എച്ച്.എസ്.എസ്.പനമറ്റം, സെക്രട്ടറി, എലിക്കുളം എൻ.എസ്.എസ്.കരയോഗം), ഹരികുമാർ (മാനേജർ ട്രാക്കോ കേബിൾ ലിമിറ്റഡ് എറണാകുളം, മുൻ ഭരണസമിതിയംഗം, എലിക്കുളം എൻ.എസ്.എസ്.കരയോഗം)

മരുമക്കൾ: സി.കെ.വത്സമ്മ, കായാപ്ലാക്കൽ, ചെറുവള്ളി(റിട്ട.പ്രഥമാധ്യാപിക, എസ്.ഡി.യു.പി.സ്‌കൂൾ, പൊൻകുന്നം), സി.അമ്പിളി, നിരവത്ത്, പനമറ്റം(അസി.ഡയറക്ടർ കൃഷി വകുപ്പ്, പുല്ലാട്).
ശവസംസ്‌കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.