പി എൻ പ്രഭാകരനെ കാഞ്ഞിരപ്പള്ളി പൗരാവലി ആദരിച്ചു

പി എൻ പ്രഭാകരനെ കാഞ്ഞിരപ്പള്ളി പൗരാവലി ആദരിച്ചു

കാഞ്ഞിരപ്പള്ളി: പൊതുപ്രവർത്തന രംഗത്ത് ആറര പതിറ്റാണ്ട് പൂർത്തികരിക്കുകയും ഗവർമെൻറ്റ് ആയുർവേദാശുപത്രിക്ക് പുതിയ മന്ദിരം പണിയുവാൻ അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകുകയും ചെയ്ത വിഴിക്കിക്കത്തോട് പുള്ളോലിൽ പി എൻ പ്രഭാകരനെ കാഞ്ഞിരപ്പള്ളി പൗരാവലി ആദരിച്ചു. വിഴിക്കിക്കത്തോട് എസ്എൻഡിപി ഹാളിൽ നടന്ന ചടങ്ങിൽ ഡോക്ടർ എൻ.ജയരാജ് എംഎൽഎ മെമൻ റ്റോ നൽകിയാണ് ആദരിച്ചത്.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ പൊന്നാട അണിയിച്ചു. സ്ഥലത്തിന്റെ ആധാരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സെൻകുമാർ ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: സെബാസ് റ്റൻ കുളത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റോസമ്മ അഗസ്തി, സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, ലോക്കൽ സെക്രട്ടറിമാരായ ഷമീം അഹമ്മദ് (കാഞ്ഞിരപളളി), കെ എൻ ദാമോദരൻ (കാഞ്ഞിരപ്പള്ളി സൗത്ത് ), പഞ്ചായത്ത് അംഗങ്ങളായ സജിൻ വട്ടപളളി, ഒ വി റെജി, എം എ റിബിൻഷാ, സുരേന്ദ്രൻ കാലായിൽ, വിദ്യാരാജേഷ്, റിജോ വാളാന്തറ, റോസമ്മ വെട്ടിത്താനം, കുഞ്ഞുമോൾ ജോസ്, ബീനാ ജോബി, ചാക്കോച്ചൻ ചുമപ്പുങ്കൽ ,മേഴ്സി മാത്യു എന്നിവർ സംസാരിച്ചു.

സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം, ഹൈറേഞ്ച് എസ് റ്റേറ്റ് എംപ്ലോയിസ് അസോസിയേഷൻ (സി ഐ ടി യു ) പ്രസിഡണ്ട്, കാഞ്ഞിരപ്പള്ളി താലൂക് ചെത്തുതൊഴിലാളി യൂണിയൻ (സിഐടിയു)പ്രസിഡണ്ട് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചുവരുന്നു. നേരത്തെ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കേരള കർഷകസംഘം ജില്ലാ പ്രസിഡണ്ട്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, പി വൈ എം എ ലൈബ്രറി പ്രസിഡണ്ട്, കാഞ്ഞിരപ്പള്ളി താലൂക്ക് സഹകരണ യൂണിയൻ പ്രസിഡണ്ട്, സി പി ഐ എം കാഞ്ഞിരപ്പള്ളി, വാഴൂർ എന്നീ ഏരിയാ ക ളി ലെ സെക്രട്ടറി,, കാഞ്ഞിരപ്പള്ളി താലൂക് സമിതിയംഗം, പ്ലാൻറ്റേഷൻ ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പി എൻ പി, നേതാവ് എന്നീ ഓമന പേരുകളിൽ അറിയപ്പെടുന്ന പി എൻ പ്രഭാകരൻ വിഴിക്കിത്തോട് അങ്കണവാടിക്ക് മന്ദിരം നിർമ്മിക്കാൻ നേരത്തെ മൂന്നു സെൻറ്റ് നൽകിയിരുന്നു.