ശ്രീ .പി. വിജയൻ ഐ .പി. എസിന് ഒരു വോട്ട്

ശ്രീ .പി. വിജയൻ ഐ .പി. എസിന് ഒരു വോട്ട്

CNN IBN എന്ന ദേശീയ ചാനൽ നടത്തുന്ന “ഇന്ത്യൻ ഓഫ് ദ ഇയർ ” അവാർഡിനായുള്ള ഓണ്‍ലൈൻ വോട്ടെടുപ്പിൽ അമീർഖാൻ,മൈക്രോ സോഫ്റ്റ്‌ സി .ഇ .ഓ സത്യാ നഥെല്ല എന്നീ പ്രമുഖരെ ബഹുദൂരം പിന്നിലാക്കി ശ്രീ .പി.വിജയൻ ഐ .പി.എസ് എന്ന മലയാളി പോലീസ് ഉദ്യോഗസ്ഥൻ എന്തുകൊണ്ട് മുന്നേറുന്നു ??

വളരെ പാവപെട്ട കുടുംബത്തിൽ ജനിച്ച അദ്ദേഹം പന്ത്രണ്ടാം വയസ്സിൽ പഠനം ഉപേക്ഷിക്കുകയായിരുന്നു ,തുടർന്ന് സുഹൃത്തുക്കളോടൊപ്പം കെട്ടിട നിര്‍മാണ ജോലികളിൽ ഏർപ്പെട്ടു. അദേഹത്തെ പഠനത്തിലേക്ക് വഴിതിരിച്ചു വിടാൻ ആരും ഉണ്ടായിരുന്നില്ല . കൂലിപണി ചെയത്‌ ജീവിതം തള്ളി നീക്കുന്നതിനിടയിൽ എപ്പോഴോ പഠിക്കണം എന്ന് തോന്നിയതാണ് അദേഹത്തെ ഒരു ഐ .പി .എസ് ഉദ്യോഗസ്ഥൻ ആക്കി മാറ്റിയത് .

1999- ൽ ഐ .പി.എസ് ഓഫീസർ ആയി ചുമതലയേറ്റ ശ്രീ. വിജയനെ വ്യത്യസ്തനാക്കുന്നത് മറ്റു പല കാരണങ്ങൾ ആണ്. കഷ്ട്പ്പാടും ദാരിദ്ര്യവും സ്വന്തം അനുഭവം ആയതു കൊണ്ടാണ്,അത് അനുഭവിക്കുന്നവരുടെ ബുദ്ധിമുട്ട് മനസിലാക്കി അവർക്ക് വേണ്ടി മുന്നിട്ടിറങ്ങാൻ അദ്ദേഹം തീരുമാനമെടുത്തത്. അതിനുവേണ്ടി “നന്മ” എന്ന സംഘടന രൂപികരിക്കുകയും ,അതിലൂടെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളുടെ പഠന ചിലവു വഹിക്കുകയും ചെയ്യുന്നു .ക്രിമിനൽ പശ്ചാത്തലം ഉള്ള കുട്ടികളെ മാനസികമായി സംരക്ഷിച്ചു പഠനത്തിലേക്ക് വഴിതിരിച്ചു വിടുക എന്നതാണ് നന്മ എന്ന സംഘടന പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്ന മറ്റൊരു പ്രശംസാവഹമായ കാര്യം .

അച്ചടക്കവും സാമുഹിക ബോധവും ഉള്ള ഒരു സമൂഹത്തെ പടുത്തുയർത്താൻ എല്ലാ സ്കൂളുകളിലും “സ്റ്റുഡന്റ് പോലീസ്” എന്ന പ്രോഗ്രാം ആവിഷ്കരിച്ചതും ശ്രീ ,വിജയൻ ആണ്. 247 സ്കുളുകളിൽ നിന്നും 25000 വിദ്യാർഥികൾ ആണ് ഇതിൽ ഭാഗമായിരിക്കുന്നത് . ഈ പരുപാടിയുടെ പ്രാധാന്യവും വിജയവും മുന്നിൽ കണ്ടു, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ഉത്തരെന്ദ്യയിൽ ഇത് നടപ്പിലാക്കാൻ ഉള്ള തീരുമാനത്തിൽ ആണ് .

ശബരിമല മുഴുവനായി വൃത്തിയാക്കുന്ന പരിപാടി ആവിഷ്ക്കരിച്ചു നടപ്പാക്കിയതും ശ്രീ :വിജയൻ സാരഥ്യം വഹിച്ച കൂട്ടായ്മയിൽ കൂടി ആണ് .

ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്നു ,യാതൊരു ലഭേച്ഛയും കൂടാതെ സാധാരണക്കാരന് വേണ്ടി പ്രവർത്തിക്കുന്ന ശ്രീ വിജയൻ ഐ .പി.എസ് ആകണം ” ഇന്ത്യൻ ഓഫ് ദ ഇയർ “.

അദ്ദേഹത്തെ നിങ്ങൾ പിൻതുണയക്കുന്നുണ്ടെങ്കിൽ വോട്ട് ചെയ്യൂ

വോട്ടുചെയേണ്ട വിധം

1) bit.ly/174wReR ഈ ലിങ്കിൽ ക്ലിക്ക് ചെയുക (ഇത് “Indian of The Year ” ന്‍റെ Facebook പേജിലേക്കുളള ലിങ്ക് ആണ്)

2) ഈ പേജില്‍ ഇടതു വശത്തായി കാണുന്ന” Public Service” എന്ന മെനുവില്‍ click ചെയുക

3) ഇപ്പോള്‍ വലതു വശത്തായി “public service” category യില്‍ മല്‍സരിക്കുന്ന വൃക്തികളുടെ profiles കാണാം. ആറാമതായി “P Vijayan” എന്ന profile കാണാം

4) “P Vijayan” എന്ന profile നോട് ചേര്‍ന്ന് താഴെ കാണുന്ന ” Vote by sharing” എന്ന ലിങ്കിൽ ക്ലിക്ക് ചെയുക.

5) “Publish On My Wall” എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
Vijayam IPS