കൂവപ്പള്ളി സെന്റ് ജോസഫ് ദേവാലയ പരിസരത്ത് പച്ചതുരുത്ത് നിർമ്മാണത്തിനു തുടക്കം കുറിച്ചു

കൂവപ്പള്ളി സെന്റ് ജോസഫ് ദേവാലയ പരിസരത്ത്  പച്ചതുരുത്ത് നിർമ്മാണത്തിനു തുടക്കം കുറിച്ചു

കൂവപ്പള്ളി സെന്റ് ജോസഫ് ദേവാലയ പരിസരത്ത് പച്ചതുരുത്ത് നിർമ്മാണത്തിനു തുടക്കം കുറിച്ചു

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി സെന്റ് ജോസഫ് ദേവാലയത്തിൽ ഹരിത കേരളം മിഷന്റ സഹകരണത്തോടെ പച്ച തുരുത്ത് നിർമ്മാണത്തിന് തുടക്കം കുറിച്ചു. നിർമ്മാണോദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ഹരിത കേരളം മിഷൻ ജില്ലാ അദ്ധ്യക്ഷനുമായ അഡ്വ സെബാസ്റ്റൻ കുളത്തുങ്കൽ വാളൻ പുളി തൈ നട്ടു കൊണ്ട് നിർവ്വഹിച്ചു ,

വികാരി റവ: ഫാദർ ഇമ്മാനുവൽ മടുക്കക്കുഴി, വാർഡംഗം ശ്രീമതി ടെസി വർഗ്ഗീസ് , ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ വിപിൻ രാജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. മണിമരുത് ,ഉങ്ങ് , പേര ,സീതപ്പഴം, നാരകം , വാളൻപുളി ,കണിക്കൊന്ന ,ആര്യവേപ്പ് ,കമ്പകം ,നാടൻ മാവ് തൈകൾ, മറ്റ് നാട്ടുമരങ്ങൾ എന്നിവ കൊണ്ട് പച്ച തുരുത്ത് നിർമ്മിച്ച് രാജമല്ലി കൊണ്ട് സംരക്ഷണ വേലി നിർമ്മിക്കുവാനാണ് ഉദേശിക്കുന്നത്,