പടയൊരുക്കം പ്രക്ഷോഭയാത്രയ്ക്ക് പൊൻകുന്നത്ത് ഗംഭീര സ്വീകരണം

പടയൊരുക്കം പ്രക്ഷോഭയാത്രയ്ക്ക്  പൊൻകുന്നത്ത്  ഗംഭീര സ്വീകരണം

പൊൻകുന്നം : രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പ്രക്ഷോഭ യാത്രക്ക് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പൊൻകുന്നത്ത് സ്വീകരണം നൽകി. ആയിരക്കണക്കിന് പ്രവർത്തകർ ആവേശത്തോടെ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.

ഒരു കിലോ റബ്ബർഷീറ്റ് വിറ്റാൽ ഒരു കിലോ ഉള്ളി പോലും മേടിക്കാൻ കഴിയാത്ത സാമ്പത്തിക തകർച്ചയാണ് നമ്മുടെ നാട് ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പടയൊരുക്കം പ്രക്ഷോഭ യാത്രക്ക് പൊൻകുന്നത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

കേന്ദ്ര സർക്കാർ റബ്ബറിനുള്ള മുഴുവൻ സബ്സിഡികളും എടുത്തുകളയുമ്പോൾ സംസ്ഥാന സർക്കാർ റബ്ബർ ഉത്തേജക പാക്കേജിൽ നിന്നും കർഷകർക്ക് ആനുകൂല്യങ്ങൾ നൽകാതെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണി സർക്കാർ ഭൂമി കയ്യേറ്റക്കാരുടെ കൂടാരമായി മാറിയെന്നും, ആർ.എസ്സ്.എസ്സിന്റെ വർഗ്ഗീയ രാഷ്ട്രീയത്തെ കേരളത്തിലെ മതേതര ജനത പുച്ഛിച്ചു തള്ളുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

പടയൊരുക്കത്തിന്റെ ഭാഗമായി നടക്കുന്ന ഒപ്പുശേഖരണത്തിന് ലഭിക്കുന്ന വമ്പിച്ച പിന്തുണ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരായ ജനപിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ബാബു ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എൻ.കെ പ്രേചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. ആന്‍റോ ആന്‍റണി എം.പി മുഖ്യ പ്രഭാഷണം നടത്തി,  തിരുവഞ്ചൂര്‍ രാധാകൃഷണന്‍, ഡോ. എം.കെ.മുനീര്‍, ബെന്നി ബഹനാന്‍, സി.പി.ജോണ്‍, ജീ.ദേവരാജന്‍, വി.ഡി.സതീശന്‍, ഷാനിമോള്‍ ഉസ്മാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ജോണി നെല്ലൂര്‍, കെ.പി.മോഹനന്‍, ജോഷി ഫിലിപ്പ്, ജോസഫ് വാഴക്കന്‍,ജോസി സെബാസ്റ്റ്യൻ, പി.എ.സലീം, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടന്‍,ടോമി കല്ലാനി,ജോ തോമസ് പായിക്കാടന്‍. ടി.കെ.സുരേഷ്കുമാര്‍ .അഡ്വ. പി.എ.ഷെമിർ, പ്രൊഫ. റോണി കെ.ബേബി.സുഷമ ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

LINKS