പള്ളിക്കത്തോട് എഞ്ചിനീയറിംഗ് കോളേജിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി, വിദ്യാർഥികൾ സമരത്തിൽ, ആയിരത്തിൽ അധികം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു, കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

പള്ളിക്കത്തോട് എഞ്ചിനീയറിംഗ് കോളേജിൽ  ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി, വിദ്യാർഥികൾ സമരത്തിൽ,  ആയിരത്തിൽ അധികം  വിദ്യാർത്ഥികളെ  സസ്പെൻഡ് ചെയ്തു, കോളേജ്  അനിശ്ചിതകാലത്തേക്ക് അടച്ചു

പള്ളിക്കത്തോട് / ചെങ്ങളത്തുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ കാന്റീനിൽ നിന്നും കൊടുത്ത ഭക്ഷണതിനുള്ളിൽ നിന്നും പുഴുവിനെ ലഭിച്ചതിനെ തുടർന്ന് കോളേജിൽ സംഘർഷം ഉണ്ടായി .

പരാതിയുമായി ചെന്ന വിദ്യാർത്ഥികളോട് മാനേജ്‌മന്റ്‌ നിഷേധത്മകമായ നിലപാട് ആണ് സ്വീകരിച്ചതെന്ന് വിദ്യാർഥികൾ അറിയിച്ചു . പരാതി പറഞ്ഞ വിദ്യാർത്ഥികളെ സസ്പെണ്ട് ചെയ്യുമെന്ന് മാനേജ്‌മന്റ്‌ ഭീഷണി പെടുത്തിയതായി കുട്ടികൾ ആരോപിച്ചു .

രാവിലെ വിദ്യാർഥികൾക്കു കൊടുത്ത ദോശക്ക് ഒപ്പം കൊടുത്ത സാബറിൽ ആണ് പുഴുക്കളെ കണ്ടെത്തിയത് . തുടർന്ന് വിദ്യാർഥികൾ പഠിപ്പു മുടക്കി സമരം ചെയ്തു.

ഈ ആഴ്ച തന്നെ ഇത് മൂന്നാം തവണയാണ് കോളേജിലെ കാന്റീനിൽ നിന്നും പുഴുക്കളെ ലഭിച്ചത് എന്ന് വിദ്യാർഥികൾ ആരോപിച്ചു . പഴകിയ ഭക്ഷണം നല്കുന്നതിന് എതിരെ നിരവധി തവണ പരാതിപെട്ടിട്ടും കോളേജ് അധികൃതർ യാതൊരു നടപടികളും എടുത്തിട്ടില്ല എന്ന് വിദ്യാർഥികൾ പറയുന്നു . കോളേജിൽ പഠിക്കുന്ന1500 കുട്ടികളിൽ, ഹോസ്റലിൽ താമസിച്ചു പഠിക്കുന്ന അഞ്ഞൂറോളം വിദ്യാർഥികൾ ഇവിടെ നിന്നുമാണു ഭക്ഷണം കഴിക്കുന്നത്‌ .

സമരത്തെ തുടർന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ എടുത്തു പരിശോധനക്ക് അയച്ചു.

സമരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു . കോളേജ് അനിശ്ചിതകാലത്തേക്ക് അടക്കുകയും ചെയ്തു .

3-web-pallikathodu-engg-college-puzhu

4-web-pallikkathode-engg-college

6-web-pallikkathode-engg-college-puzhu
1-web-engg-college-puzhu-

2-web-engg-colege-puzhu