കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു

കാഞ്ഞിരപ്പള്ളി: ഇന്ന് ഓശാന ഞായർ..ക്രിസ്തുവിന്റെ ജറുസലേം നഗര പ്രവേശത്തിന്റെ ഓര്‍മ്മപുതുക്കി ക്രിസ്തീയ വിശ്വാസികള്‍ ഇന്ന് ഓശാന ഞായര്‍ ആചരിച്ചു

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ 6.30ന് കത്തീഡ്രല്‍ ഗ്രോട്ടോയില്‍ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടന്നു.

നൂറു കണക്കിന് വിശ്വാസികൾ തിരുക്കര്‍മ്മങ്ങളിൾ സംബന്ധിച്ചു. കുരുത്തോലകളേന്തി പ്രദക്ഷിണം നടത്തിയാണ് രണ്ടായിരം വര്‍ഷം മുമ്പ് നടന്ന ഓശാനയെ വിശ്വാസികള്‍ അനുസ്മരിച്ചത്. തുടർന്ന് ആഘോഷയ്മായ വിശുദ്ധ കുർബാന നടന്നു .

ക്ഷമയുടെയും സഹനത്തിന്റെയും എളിമയുടെയും പര്യായമായി കഴുതപ്പുറത്തെത്തിയ രാജാധിരാജനെ വെള്ളവിരിച്ചും ഒലിവ് ചില്ലകളേന്തിയും ജറുസലേമിലേക്ക് എതിരേറ്റതിന്റെ അനുസ്മരണമാണ് ഓശാന.

നോയമ്പിന്റെ അവസാന ആഴ്ച വിശുദ്ധ വാരമായാണ്‌ ക്രിസ്തീയ വിശ്വാസികള്‍ ആചരിക്കുന്നത്. അതിന്റെ തുടക്കമാണ്‌ ഓശാന ആചരണം.
പെസഹാ വ്യാഴാഴ്ച, ദുഃഖവെള്ളി, ഈസ്റെർ എന്നിവയാണ് വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങൾ. ഈസ്റെർ ആചരണതോടെ ക്രിസ്തീയ വിശ്വാസികളുടെ 50 ദിവസത്തെ നോയന്ബിനു പരിസമാപ്തിയാകും.

പെസഹാ വ്യാഴാഴ്ച വൈകീട്ട് നാലിന് കാല്‍കഴുകല്‍ ശുശ്രൂഷ, സമൂഹബലി, പൊതു ആരാധന എന്നിവയ്ക്ക് ബിഷപ്പ് നേതൃത്വം നല്‍കും. രാ

ദുഃഖവെള്ളി ദിനത്തില്‍ രാവിലെ ഏഴിന് പുളിമാവില്‍നിന്നും 7.30ന് മണ്ണാറക്കയത്തുനിന്നും ആരംഭിക്കുന്ന കുരിശിന്റെ വഴി 9.30ന് കത്തീഡ്രല്‍ പള്ളിയില്‍ സമാപിക്കും.

വൈകീട്ട് നാലിന് പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍, പ്രസംഗം, നഗരികാണിക്കല്‍ എന്നിവ നടത്തും.

ദുഃഖശനിയാഴ്ച വൈകീട്ട് നാലിന് സമൂഹബലി, പുത്തന്‍തിരി, പുത്തന്‍വെള്ളം വെഞ്ചരിപ്പ്, മാമ്മോദീസാ എന്നിവ നടത്തും.

ഈസ്റ്റര്‍ ദിനത്തില്‍ പുലര്‍ച്ചെ 2.30ന് ഉയിര്‍പ്പ് തിരുക്കര്‍മ്മങ്ങള്‍ക്കും കുര്‍ബാനയ്ക്കും മാര്‍ മാത്യു അറക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ അഞ്ചിനും 7.30നും കത്തീഡ്രല്‍ പള്ളിയിലും ആറിന് പനച്ചേപ്പള്ളി ഉണ്ണിമിശിഹാ പള്ളിയിലും 6.30ന് പഴയ പള്ളിയിലും കുര്‍ബാന.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ നടന്ന ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളുടെ ചിത്രങ്ങൾ.

വീഡിയോ കാണുക

2-web-palm-sunday

3-web-palm-sunday-kply

5-web-palm-sunday

6-web-palm-sunday

7-web-pam-sunday

8-web-palm-sunday-kply

9-web-palm-sunday

11-web-palm-sunday-kply

12-web-palm-sunday

14-web-palm-sunday

16-web-palm-sunday

1-web-palm-sunday-at-kply