പമ്പാ ഡാമിലെ ഷട്ടറുകൾ തുറന്നു; വെള്ളപ്പാച്ചിൽ കാണുവാൻ നദീതീരങ്ങളിൽ ജനങ്ങൾ തിക്കിത്തിരക്കി ..

പമ്പാ ഡാമിലെ ഷട്ടറുകൾ തുറന്നു;  വെള്ളപ്പാച്ചിൽ കാണുവാൻ നദീതീരങ്ങളിൽ ജനങ്ങൾ തിക്കിത്തിരക്കി ..

പമ്പാ ഡാമിലെ ഷട്ടറുകൾ തുറന്നു; വെള്ളപ്പാച്ചിൽ കാണുവാൻ നദീതീരങ്ങളിൽ ജനങ്ങൾ തിക്കിത്തിരക്കി ..

കണമല : ശബരിഗിരി പദ്ധതിയിൽ മഴ ശക്തമായതോടെ ഞായറാഴ്ച ഉച്ചയോടെ പമ്പാ ഡാമിന്റെ രണ്ടു ഷട്ടർ തുറന്നു. അഞ്ചു മണിക്കൂർ കൊണ്ട് വെള്ളം റാന്നിയിൽ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡാമിൽ നിന്നുള്ള വെള്ളത്തിന്റെ വരവും തള്ളലും കാണുവാൻ കാഴ്ചക്കാരായി നിരവധിപേർ നദീതീരത്തും പാലങ്ങളിലും സ്ഥാനം പിടിച്ചിരുന്നു. കണമല പാലത്തിൽ വള്ളത്തിന്റെ വരവ് കാണുവാനും വീഡിയോ എടുക്കുവാനും നൂറുകണക്കിനാളുകൾ ആണ് തടിച്ചുകൂടിയത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പമ്പാ നദിയിൽ വലിയ തോതിൽ മണൽ ഒഴുകി പരന്നു കിടക്കുന്നതിനാൽ, ഡാമിൽ നിന്നുള്ള വെള്ളത്തിന്റെ വരവ്, അധികാരികൾ പ്രതീക്ഷിക്കുന്നതിനേക്കാൾ ജലനിരപ്പ് ഉയർത്തുവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ നദീതീരത്തുള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്.