ആലങ്ങാട്ട്‌ സംഘം ഇളങ്ങുളം ധര്‍മശാസ്‌താക്ഷേത്രത്തില്‍ നടത്തിയ പാനകപൂജ

ആലങ്ങാട്ട്‌ സംഘം  ഇളങ്ങുളം ധര്‍മശാസ്‌താക്ഷേത്രത്തില്‍ നടത്തിയ പാനകപൂജ

പൊന്‍കുന്നം: ആലങ്ങാട്ടുയോഗത്തിന്റെ പേട്ടപുറപ്പാട്‌ അയ്യപ്പന്‍വിളക്ക്‌ രഥഘോഷയാത്ര ഇന്നലെ വൈകിട്ട് ആറുമണിയോടെ ഇളങ്ങുളം ധര്‍മശാസ്‌താക്ഷേത്രത്തില്‍ എത്തി. സ്വീകരണത്തിന് ശേഷം ക്ഷേത്രത്തില്‍ പാനകപൂജയും അന്നദാനവും നടത്തി. ആലുവ ശിവരാത്രി മണപ്പുറത്ത്‌ നിന്ന്‌ പുറപ്പെട്ട അയ്യപ്പഗോളകയും വഹിച്ചുള്ള രഥയാത്രയ്‌ക്ക്‌ നേതൃത്വം നല്‍കുന്നത്‌ യോഗപെരിയോന്‍ അമ്പാടത്ത്‌ എ.കെ.വിജയകുമാര്‍, പ്രതിനിധികളായ എം.എന്‍.രാജപ്പന്‍നായര്‍, പുറയാറ്റിക്കളരിയില്‍ രാജേഷ്‌ കുറുപ്പ്‌ എന്നിവരാണ്‌.

ചൊവ്വാഴ്‌ച രാവിലെ 7.30ന്‌ രാമപുരം പിഷാരുകോവിലിലാണ്‌ ആദ്യസ്വീകരണം നൽകിയത്. തുടര്‍ന്ന്‌ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വരക്ഷേത്രം, ചിറക്കരക്കാവ്‌ ഭഗവതിക്ഷേത്രം, പോണാട്ട്‌ ഭഗവതിക്ഷേത്രം, കിഴതടിയൂര്‍ തൃക്കയില്‍ ക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, മുരിക്കുംപുഴ ദേവിക്ഷേത്രം, ഇടയാറ്റ്‌ ബാലഗണപതിക്ഷേത്രം, മീനച്ചില്‍ വടക്കേക്കാവ്‌, പൂവരണി മഹാദേവക്ഷേത്രം, പൈക ചാമുണ്ഡേശ്വരി ക്ഷേത്രം, എലിക്കുളം ഭഗവതിക്ഷേത്രം എന്നിവിടങ്ങളില്‍ രഥയാത്രക്ക്‌ സ്വീകരണം നൽകിയിരുന്നു. തുടർന്ന് വൈകിട്ട് ആറുമണിയോടെ ഇളങ്ങുളം ധര്‍മശാസ്‌താക്ഷേത്രത്തില്‍ എത്തിയ ശേഷം പാനകപൂജയും അന്നദാനവും നടത്തി.

ബുധനാഴ്‌ച രാവിലെ പനമറ്റം ഭഗവതിക്ഷേത്രത്തില്‍ രഥയാത്ര തുടങ്ങി വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട്‌ എരുമേലിയില്‍ എത്തും.

ആലങ്ങാട്ട്‌ സംഘത്തിന്റെ പാനകപൂജ

ആലങ്ങാട്ടുയോഗത്തിന്റെ പേട്ടപുറപ്പാട്‌ അയ്യപ്പന്‍വിളക്ക്‌ രഥഘോഷയാത്ര ഇന്നലെ വൈകിട്ട് ആറുമണിയോടെ ഇളങ്ങുളം ധര്‍മശാസ്‌താക്ഷേത്രത്തില്‍ എത്തി. സ്വീകരണത്തിന് ശേഷം ക്ഷേത്രത്തില്‍ പാനകപൂജയും അന്നദാനവും നടത്തി. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക