പനമറ്റം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മൂന്നുകോടി രൂപ ചിലവിൽ ആധുനികവത്കരിക്കുന്നു

പൊൻകുന്നം : കിഴക്കൻ കേരളത്തിന്റെ അഭിമാനമായി മാറി കഴിഞ്ഞ പനമറ്റം ഗവർമെൻ റ്റ് ഹയർ സെക്കൻഡറി സ്കൂളിനു വേണ്ടി പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിന് ജൂൺ 28 ന് രാവിലെ 10.30 ന് മന്ത്രി എം എം മണി തറക്കല്ലിടുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചടങ്ങിൽ കെ.എം.മാണി എം എൽ എ അധ്യക്ഷനാകും. പാചകപുരയും ഡൈനിംഗ് ഹാളും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സെബാസ്റ്റൻകുളത്തുങ്കലും ഹൈടെക് ക്ലാസ് മുറികൾ മുൻ നിയമസഭാ അംഗം വി എൻ വാസവനും ഗേൽസ് ഫ്രണ്ട് ലി ടോയ്ലറ്റിന്റെ താക്കോൽദാനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാത്തച്ചൻ താമരശ്ശേരിയും നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനം എലിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എം പി സുമംഗലാദേവിയും ഉൽഘാടനം ചെയ്യും.

സ്കൂളിലെ കുട്ടികൾ സഹപാഠിയ്ക്കു നിർമ്മിച്ചു നൽകുന്ന വീടു പദ്ധതി സ്കൂളിലെ പഴയകാല വിദ്യാർത്ഥിയും ഇളങ്ങുളം സഹകരണ ബാങ്ക് പ്രസിഡണ്ടുമായ പ്രഫ: എം.കെ.രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യും. സ്കൂളിലെ ഊണുമുറിയിലേക്ക് ആവശ്യമായ മേശയും കസേരയും നിർമ്മിക്കുവാനുള്ള തുക പനമറ്റം മുഹയിദീൻ ജുമാ മസ്ജിദ് പ്രസിഡണ്ട്
വി ഐ അബ്ദുൽ കരീം സ്കൂൾ ഹെഡ്മിസ്ട്രസ് റോസ് കാതറിൻ എസ്സിന് കൈമാറും.എസ് എ സ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 32 വിദ്യാർത്ഥികളെ യോഗത്തിൽ വെച്ച് ആദരിക്കും’

കെ.ഐ എഫ്ബിഐയുടെ ധനസഹായത്തോടെ മൂന്നര കോടി രൂപ ചെലവിട്ടാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്.

വാർത്താ സമ്മേളനത്തിൽ സ്ക്കൂൾ പിടിഎ പ്രസിഡണ്ട് ടി എൻ രവീന്ദ്രൻ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് പ്രഫ: എം.കെ.രാധാകൃഷ്ണൻ ,സ്കൂൾ ഹെഡമിസ്ട്രസ് റോസ് കാതറിൻ, പി വി അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി സോണി ജോസഫ്, ബി.സുഭാഷ്, രഞ്ജിത് കെ.രാജു എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.