വിദ്യാർത്ഥികൾക്ക് വേണ്ടി “എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി” പദ്ധതിക്ക് തുടക്കം കുറിച്ചു.

വിദ്യാർത്ഥികൾക്ക് വേണ്ടി “എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി” പദ്ധതിക്ക് തുടക്കം കുറിച്ചു.

പനമറ്റം : വായനപക്ഷാചരണത്തോടനുബന്ധിച്ച് പനമറ്റം ഗവ: ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് “എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി” പദ്ധതിക്ക് തുടക്കം കുറിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി.രാധാകൃഷ്ണൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു.
വി.ജി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സാറാമ്മ എ.ജെ, കെ.ആർ.ദിലീപ് കുമാർ, ക്രിസ്റ്റി സോജി എന്നിവർ സംസാരിച്ചു.

എഴുത്തുപെട്ടിയിൽ നിക്ഷേപിക്കപ്പെടുന്ന എൽ.പി, യു.പി, എച്ച്.എസ് കട്ടികളുടെ വായനക്കുറിപ്പുകൾ വിലയിരുത്തി മികച്ച കുറിപ്പുകൾക്ക് എല്ലാ മാസവും സമ്മാനങ്ങൾ നൽകുമെന്ന് ലൈബ്രറി ഭാരവാഹികൾ അറിയിച്ചു.

വായനപക്ഷാചരണത്തോടനുബന്ധിച്ച് പ്രസിദ്ധ സാഹിത്യകാരന്മാരുടെ വിവിധ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
പി.ആർ.പ്രവീൺ മാർകേസ് എഴുതിയ ” കോളറ കാലത്തെ പ്രണയം ” എന്ന പുസ്തകം അവതരിപ്പിച്ചു. ഉറൂബിന്റെ അങ്കവീരൻ ജാനകി.ആർ അവതരിപ്പിച്ചു. “രാജലക്ഷ്മിയുടെ കഥകൾ” ശുഭശ്രീ റ്റി.കെയും ” ഒരു അടിമയുടെ 12 വർഷങ്ങൾ” സിന്ധു.ജെ.നായരും അവതരിപ്പിച്ചു. ശ്യാം ശശി ജിജോ ജോർജ് എഴുതിയ “വി.പി.സത്യൻ” എന്ന പുസ്തകവും, ജയശങ്കർ ചെട്ടിയാർ ജയശങ്കർ ചെട്ടിയാർ എഴുതിയ “അപ്പന്റെ ബ്രാണ്ടിക്കുപ്പി” എന്ന പുസ്തകവും, ഓമന മുരളി ” പൊൻകുന്നം വർക്കിയുടെ കഥകളും”, രേഷ്മ രാധാകൃഷ്ണൻ. അംബിക സുതൻ മങ്ങാട് എഴുതിയ ” മരക്കാപ്പിലെ തെയ്യങ്ങൾ ” എന്ന പുസ്തകവും അവതരിപ്പിച്ചു. തുടർന്ന് ഓരോ പുസ്തകത്തെപ്പറ്റിയും തുറന്ന ചർച്ചകളും നടത്തി.