കരാറുക്കാരനിൽ നിന്ന് പഞ്ചായത്തംഗം കമ്മീഷൻ കൈപ്പറ്റിയ സംഭവം : പഞ്ചായത്ത് കമ്മിറ്റിയിൽ രൂക്ഷമായ വാക്കേറ്റം

കരാറുക്കാരനിൽ നിന്ന് പഞ്ചായത്തംഗം കമ്മീഷൻ കൈപ്പറ്റിയ സംഭവം : പഞ്ചായത്ത് കമ്മിറ്റിയിൽ രൂക്ഷമായ വാക്കേറ്റം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ കരാറുക്കാരനിൽ നിന്ന് പഞ്ചായത്തംഗം വൻതുക കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് പഞ്ചായത്തംഗംങ്ങൾ കമ്മീഷൻ കൈപ്പറ്റിയ സംഭവം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ രൂക്ഷമായ വാക്കേറ്റത്തിനും വഴി വെച്ചു.

കാഞ്ഞിരപ്പള്ളി വളവുക്കയം അംഗൻവാടി വിവാദവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നിന്ന കേരള കോണ്‍ഗ്രസ്‌ എമിന്റെ ഒരു യുവ പഞ്ചായത്തംഗം കരാടുക്കാരനിൽ നിന്ന് കണക്ക് പറഞ്ഞ് കമ്മീഷൻ കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കരാരുക്കാരൻ തന്നെ സ്വന്തം മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളും സംഭാഷണങ്ങളും ആണ് മാധ്യമങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.

ഒരു ലക്ഷത്തി മുപ്പത്തിയൊൻപതിനായിരം രൂപയുടെ ബില്ല് വാങ്ങിയെടുത്ത പഞ്ചായത്തംഗം തൻറെയും ഒരു വനിത അംഗത്തിന്റെയും കമ്മീഷൻ എടുത്ത ശേഷം ബാക്കി തുക കരാറുക്കാരന് കൈമാറുന്നതാണ് ദൃശ്യങ്ങൾ. തൻറെ കമ്മീഷൻ അറുപത്തിയയായിരം രൂപയും വനിത അംഗത്തിന്റെ നാല്പ്പതിയൊൻപതിനായിരം രൂപയും കമ്മീഷനായി എടുത്തതായി പഞ്ചായത്തംഗം ദൃശ്യങ്ങളിൽ പറയുന്നുണ്ട്.

കരാറുക്കാരൻ തന്റെ ഇരുപ്പതിയയായിരം രൂപയെങ്കിലും തിരിച്ചുതരാൻ അഭ്യർഥിക്കുന്നു മുണ്ട്. അടുതോടൊപ്പം വനിതാ അംഗം ഇന്നി തന്നോട് കമ്മീഷൻ അവശ്യപ്പെടിലല്ലോ എന്ന കരാറുക്കാരന്റെ ചോദ്യത്തിന് ഇല്ല എന്ന മറുപടിയും പഞ്ചായത്തംഗം നല്ക്കുന്നുണ്ട്.

2-web-panchayath-committeഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ കമ്മീഷൻ വാങ്ങിയ അംഗങ്ങൾ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ കരാറുക്കാരൻ സ്ഥലത്ത് ഇല്ലാത്തതിനാൽ അദ്ദേഹവുമായി ബന്ധപ്പെടാൻ സാധിച്ചിട്ടിലെന്നും പ്രശ്നം യു.ഡി. എഫ് ലും അതാതു പാർട്ടി വേദികളിലും ചർച്ച ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു.

ഇതിനിടെ മുൻ പഞ്ചായത്ത്‌ പ്രസിഡന്റും കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്ടുമായ പഞ്ചായത്തംഗം ഈ വിഷയം കെ. പി. സി.സി. പ്രസിഡന്റിനും യു.ഡി.എഫ് നേതാകൾക്കും താൻ തെളിവ് സഹിതം പരാതിയായി നൽകുമെന്ന് അറിയിച്ചു. തെളിവുകൾ സഹിതം പുറത്തുവന്നിട്ടും പ്രസിഡന്റ്‌ ഉടൻ നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രശ്നങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് എൽ. ഡി. എഫ് അംഗങ്ങൾ പറഞ്ഞു.

ഏതായാലും കമ്മീഷൻ വിവാദം വരും ദിവസങ്ങളിൽ പഞ്ചായത്തിനു അകത്തും പുറത്തും വലിയ ചർച്ചകൾക്ക് വഴിവെക്കും
1-web-panchayathu-commatte-