പാറത്തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

പാറത്തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

പാറത്തോട്: ഗ്രാമപഞ്ചായത്തിലെ തീവ്ര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സ്വച്ച് ഹി സേവാ പദ്ധതിയുടെ പഞ്ചായത്തു തല ഉദ്ഘാടനം പാറത്തോട് ഷോപ്പിങ് കോംപ്ലക്‌സ് പരിസരം ശുചീകരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ ജേക്കബ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ടി. എം. ഹനീഫ അധ്യക്ഷത വഹിച്ചു.

ഡയസ് കോക്കാട്ട്, അഡ്വ. എന്‍. ജെ. കുര്യക്കോസ്, ജോസഫ് പടിഞ്ഞാറ്റ, ഷേര്‍ളി തോമസ്, ഫിലോമിന റെജി, മറ്റ് ജനപ്രതിനിധികള്‍, ഗ്രാമസേവിക ആന്‍സി ജോസഫ്, തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.