പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ പുരസ്ക്കാര നിറവിൽ. സ്കൂൾ പി.റ്റി.എ യെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെയും, കോട്ടയം റവന്യു ജില്ലയിലെയും മികച്ച പി.റ്റി.എയായി തെരഞ്ഞെടുത്തു.

പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ പുരസ്ക്കാര നിറവിൽ. സ്കൂൾ പി.റ്റി.എ യെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെയും, കോട്ടയം റവന്യു ജില്ലയിലെയും മികച്ച പി.റ്റി.എയായി തെരഞ്ഞെടുത്തു.

നിരവധി മഹാരഥൻമാർക്ക് വിദ്യപകർന്നു നൽകിയ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ പുരസ്ക്കാര നിറവിൽ. സ്കൂൾ പി.റ്റി.എ യെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെയും, കോട്ടയം റവന്യു ജില്ലയിലെയും മികച്ച പി.റ്റി.എയായി തെരഞ്ഞെടുത്തു.

പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂൾ. കവയിത്രി റോസ് മേരി, സിനിമ സംവിധായകൻ തമ്പി കണ്ണന്താനം, മുൻ വ്യവസായ വകുപ്പ് മന്ത്രി പി സി ചാക്കോ, മുൻ ചീഫ് സെക്രട്ടറി കെ.കെ കുരുവിള തുടങ്ങിയ മഹാരഥൻമാർക്ക് അറിവ് പകർന്നു നൽകിയ വിദ്യാലയം. ഇന്ന് ഈ സ്കൂൾ പുരസ്കാര നിറവിലാണ്. ജില്ലയിലെ തന്നെ മിച്ച പി ടി എ യ്ക്കുള്ള പുരസ്ക്കാര നിറവിൽ. അടിസ്ഥാന സൗകര്യ വികസനത്തിൽ മുൻപന്തിയിലുള്ള നിരവധി സ്കൂളുകൾ ഉണ്ടായിട്ടും പ്രവർത്തന മികവിലൂടെയാണ് ഗ്രേസി സ്കൂളിൻ്റെ നേട്ടം.

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശം എന്ന ആപ്തവാക്യത്തിൽ ഊന്നി നിന്നുകൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉറപ്പിക്കുവാൻ പി ടി എനടത്തിയ ഇടപെടലാണ് പുരസ്ക്കാരത്തിലേക്ക് നയിച്ചത്. പാഠ്യപാഠ്യേതര രംഗങ്ങളിലായി കഴിഞ്ഞ അക്കാദമിക് വർഷത്തിൽ 120 ലേറെ പരിപാടികൾ സംഘടിപ്പിച്ചതു വഴി കൂടിയാണ് ഈ നേട്ടം. ഇല്ലായ്മയിൽ നേടിയെടുത്ത പുരസ്ക്കാരത്തിന് പിന്നിൽ പിടിഎ, മാത്രമല്ല അധ്യാപകരും മാനേജ്‌മെൻ്റും എല്ലാമുണ്ട്. സ്കൂൾ മാനേജർ എം.എസ് ജയപ്രകാശ്,ഹെഡ്മിസ്ട്രസ് ലിറ്റി സി തോമസ്, പി.റ്റി.എ പ്രസിഡൻ്റ് റ്റി.എ സെയ്നുല്ല എന്നിവരുടെ പ്രവർത്തനം എടുത്ത് പറയേണ്ടത് തന്നെ.

1941ൽ പ്രവർത്തനം തുടങ്ങിയ ഗ്രേസി സ്കൂളിൻ്റെ ചുമതല 2005ലാണ് കോരുത്തോട് എസ്എൻഡിപി ശാഖാ യോഗം ഏറ്റെടുക്കുന്നത്. തുടർന്ന് അന്ന് മുതൽ ഇങ്ങോട്ട് അക്കാദമിക് നിലവാരം ഉയർത്താനായി നടത്തിയ പ്രവർത്തനങ്ങൾ നിരവധിയാണ്. മികച്ച ഒരു പറ്റം അധ്യാപകരാണ് ഗ്രേസി സ്കൂളിൻ്റെ എക്കാലത്തെയും കരുത്ത്.കായിക രംഗത്തും ഗ്രേസി സ്കൂളിന് മികച്ച നേട്ടത്തിൻ്റെ കഥയാണ് പറയാനുള്ളത്.കോവിഡ് കാലഘട്ടത്തിലടക്കം മികച്ച രീതിയിൽ ഓൺലൈൻ ക്ലാസ്സുകൾ നടത്താൻ കഴിഞ്ഞു എന്നതും സ്കൂളിൻ്റെ പ്രവർത്തന മികവിൻ്റെ ഉദാഹരണമാണ്.

പഠിക്കാൻ ടെലിവിഷനില്ലാതെ കഷ്ടപ്പെടുന്ന കുട്ടികൾക്കായി 18 ടി വി യാണ് പിടിഎയുടെ നേതൃത്വത്തിൽ വാങ്ങി നൽകിയത്.മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിൻ്റെ ഭാഗമായിസ്കൂൾ പരിസരത്തെ മുളകൾ ഉപയോഗിച്ച് മുള ബെഞ്ചുകൾ അടക്കം പിടിഎ യുടെയും. അധ്യാപകരുടെയും നേതൃത്വത്തിൽ പണി തീർത്തിട്ടുണ്ട്. കോവിഡ് കാലത്ത് കുട്ടികൾ സ്കൂളിലെത്തുന്ന സാഹചര്യമുണ്ടായാൽ സാമൂഹിക അകലം പാലിച്ച് പഠനം നടത്താൻ ഇത് വഴി കഴിയും. സ്കൂളിന് ചുറ്റും ജൈവ പച്ചക്കറി തോട്ടമടക്കം ഒരുക്കിതിന് പുറമെ വാഴകൃഷി കൂടി നടത്താൻ ലക്ഷ്യമിടുകയാണ് ഇപ്പോൾ പിടിഎ യും,അധ്യാപകരും .

സഹപാഠിക്കൊരു വീട് എന്ന സ്വപ്ന പദ്ധതിയും ഇവർക്ക് മുൻപിലുണ്ട്. പിടിഎ യും അധ്യാപകരും വെവ്വേറെ മാറി നിൽക്കേണ്ടവരല്ല, ഒരുമിച്ച് നിൽക്കേണ്ടവരാണ് എന്ന് കാണിച്ച് തരികയാണ് ഗ്രേസി മെമ്മോറിയൽ സ്കൂൾ.