പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്ക് 27 വര്‍ഷങ്ങള്‍ക്കു ശേഷം യു.ഡി.എഫ് തിരിച്ചു പിടിച്ചു, മുൻ പഞ്ചായത്ത് പ്രസിഡണ്ട്‌ ഡയസ് കോക്കാട്ടിനു അപ്രതീക്ഷിത പരാജയം ..

പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്ക് 27 വര്‍ഷങ്ങള്‍ക്കു ശേഷം യു.ഡി.എഫ് തിരിച്ചു പിടിച്ചു, മുൻ പഞ്ചായത്ത് പ്രസിഡണ്ട്‌ ഡയസ് കോക്കാട്ടിനു അപ്രതീക്ഷിത പരാജയം ..

കാഞ്ഞിരപ്പള്ളി: 27 വര്ഷം നീണ്ട എല്‍.ഡി.എഫ് ഭരണത്തിന് വിരാമമിട്ട് പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്ക് യു.ഡി.എഫ് പിടിച്ചെടുത്തു. ആകെയുള്ള പതിനൊന്ന് സീറ്റില്‍ എട്ടും നേടിയാണ്‌ യു.ഡി.എഫ് വിജയം.

ഇത്തവണ വീറുറ്റ മത്സരമായിരുന്നു നടന്നത്. നാല് പ്രസിഡണ്ട്‌ മാരെ ഇറക്കിയാണ് യു.ഡി.എഫ് പാനല്‍ ഇറക്കിയത്. നിലവിലെ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഡയസ് കോക്കാട് നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. മുന്‍ പഞ്ചായത്ത് പ്രസിടന്റുമാരായ ആമിനാ ബീവി നാസര്‍, കെ.ജെ.തോമസ്‌ കട്ടയ്ക്കല്‍, സിസിലിക്കുട്ടി ജേക്കബ് തുടങ്ങിയവരെയാണ് യു.ഡി.എഫ് ഇത്തവണ രംഗത്ത്‌ ഇറക്കിയത്.

നിലവിലെ ബാങ്ക് പ്രസിടന്റ്റ് കുര്യാക്കോസ്(നിക്ഷേപ മണ്ഡലം), സി.പി.ഐ.എം പാറത്തോട് ലോക്കല്‍ സെക്രട്ടറി പി.ഐ.ഷുക്കൂര്‍(പൊതു മണ്ഡലം), വിജയമ്മ(വനിതാ സംവരണം) എന്നിവരാണ് എല്‍.ഡി.എഫ് പാനലില്‍ വിജയിച്ചവര്‍.

ജലാല്‍ പൂതക്കുഴി, ജോണിക്കുട്ടി മടതിനകം, പി.എം ജോസ്, കെ.ജെ.തോമസ്‌ കട്ടയ്ക്കല്‍, ബിജോ.ബി, സിസിലി ജേക്കബ് എന്നിവരാണ് യു.ഡി.എഫില്‍ നിന്ന് വിജയിച്ചവര്‍.

തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷങ്ങള്‍ ഉണ്ടായി. സ്ഥലത്ത് വന്‍ പോലീസ് സംഘം ഇതിനെ തുടര്‍ന്ന് ക്യാമ്പ് ചെയ്തിരുന്നു. ഫല പ്രഖ്യാപന ശേഷം യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറതോട്ടില്‍ ആഹ്ലാദ പ്രകടനം നടത്തി.
1-web-parathodu-bank-election

2-web-parathodu-bank-election