പാറത്തോട് പഞ്ചായത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി

പാറത്തോട് പഞ്ചായത്ത്  ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി

പാറത്തോട് : പാറത്തോട് പഞ്ചായത്തിന്റെയും കുടുംബശ്രീ CDS ന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ജയാ ജേക്കബിന്റെ നേതൃത്വത്തിൽ ആലപ്പുഴയിലെ പ്രളയ ദുരിതമനുഭവിക്കുന്ന മേഖലകളിൽ ഭക്ഷ്യ സാധനങ്ങളും അവശ്യവസ്തുക്കളും വിതരണം നടത്തി. പഞ്ചായത്തിലെ വിവിധ മെമ്പർമാരും, ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും സാധനങ്ങളുമായി ആലപ്പുഴയിൽ ചെന്നാണ് വിതരണം നടത്തിയത് .