പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വാക്കേറ്റവും വാക്ക്ഔട്ടും..(വീഡിയോ)

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വാക്കേറ്റവും വാക്ക്ഔട്ടും..(വീഡിയോ)

പാറത്തോട് ; ബുധനാഴ്ച നടന്ന പാറത്തോട് പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. ഇരുപത് അംഗ പഞ്ചായത്തു സമിതിയിൽ പത്തു വോട്ടുകൾ നേടി കേരള കോൺഗ്രസ് (എം) ലെ ജയാ ജേക്കബ് പഞ്ചായത്തു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഒൻപതു പ്രതിപക്ഷ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. എസ് ഡി പി ഐ യിലെ ഏക അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വാക്കേറ്റവും വാക്ക്ഔട്ടും..(വീഡിയോ)

പാറത്തോട് ; ബുധനാഴ്ച നടന്ന പാറത്തോട് പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. ഇരുപത് അംഗ പഞ്ചായത്തു സമിതിയിൽ പത്തു വോട്ടുകൾ നേടി കേരള കോൺഗ്രസ് (എം) ലെ ജയാ ജേക്കബ് പഞ്ചായത്തു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഒൻപതു പ്രതിപക്ഷ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. എസ് ഡി പി ഐ യിലെ ഏക അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. നാമനിർദേശപത്രിക സമർപ്പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് എൽ ഡി എഫ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചത്. തെരഞ്ഞെടപ്പ് നടപടി ക്രമങ്ങൾ ആരംഭിക്കും മുൻപേ കേരള കോൺഗ്രസിലെ ജയ ജേക്കബിന്റെ പത്രിക സ്വീകരിച്ചു എന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടങ്ങി. താൻ എത്തിയ ശേഷമാണു രണ്ടു നോമിനേഷൻ പത്രികകളും തന്റെ കൈയിൽ കിട്ടിയത് എന്ന് വരണാധികാരി വ്യക്തമാക്കിയിട്ടും പ്രതിപക്ഷം ബഹളം നിർത്തിയില്ല. രേഖാമൂലം വരണാധികാരിക്ക് പ്രതിപക്ഷം പരാതി നൽകുകയും ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സരസമ്മ പി.കെ യായിരുന്നു തെരഞ്ഞെടുപ്പിൽ വരണാധികാരി.പത്രിക നേരത്തെ സമർപ്പിച്ചതുകൊണ്ട് അത് അസാധുവാണെന്നും യു ഡി എഫ് സ്ഥാനാർഥി ജയാ ജേക്കബ്ബിന്റെ പത്രിക തള്ളി, എൽഡിഎഫ് സ്ഥാനാർഥിയായ സിപിഎമ്മിലെ റസീന മുഹമ്മദ് കുഞ്ഞിനെ പഞ്ചായത്തു പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ വരണാധികാരി ആ ആവശ്യം അംഗീകരിച്ചില്ല. തന്റെ അറിവിൽ നടപടിക്രമങ്ങൾ സുതാര്യമായിരുന്നുവെന്നും, അതിനാൽ പത്രിക സമർപ്പിച്ച രണ്ടു സ്ഥാനാർത്ഥികളുടെ പേരിൽ വോട്ടിങ്ങ് നടത്തുകയാണെന്നും അറിയിച്ചു. എന്നാൽ വരണാധികാരി ഭരണപക്ഷത്തിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി. പിന്നീട് പഞ്ചായത്ത് ഓഫിസിന്റെ വരാന്തയിൽ ഇരുന്നു മുദ്രാവാക്യങ്ങളും വിളിച്ചു പ്രതിപക്ഷം തങ്ങളുടെ പ്രതിഷേധം അറിയിച്ചു. തുടർന്ന് വോട്ടിംഗ് നടത്തിയ വരണാധികാരി കേരള കോൺഗ്രസിലെ ജയ ജേക്കബ്ബിനെ വിജയിയായി പ്രഖ്യാപിച്ചു.ജയ ജേക്കബ്ബിന് പോൾ ചെയ്ത എല്ലാ വോട്ടുകളും ലഭിച്ചു . പത്തു വോട്ടുകളാണ് പോൾ ചെയ്തത്. എസ് ഡി പി ഐ സ്ഥാനാർഥി വോട്ടു ചെയ്തില്ല . പഞ്ചായത്ത് ഭരണസമിതിയിലെ കേരള കോൺഗ്രസ് (എം) ലെ ആറും, കോൺഗ്രസ്സിലെ നാലും അംഗങ്ങൾ ജയാ ജേക്കബ്ബിന് വോട്ടു ചെയ്തു. അഞ്ചു സിപിഎം അംഗങ്ങളും, നാല് സിപിഐ അംഗങ്ങളും, ഏക ജനപക്ഷം അംഗവും തെരെഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. യുഡിഎഫിലെ ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യ മൂന്നു വർഷം കേരള കോൺഗ്രസിനും അവസാന രണ്ടു വർഷം കോൺഗ്രസിനുമാണ്. കേരളകോൺഗ്രസിനു ലഭിച്ച മൂന്നു വർഷത്തിൽ ആദ്യ രണ്ടുവർഷം പ്രസിഡന്റ് സ്ഥാനം ജോളി ഡൊമിനിക്കിനും, അടുത്ത ഒരുവർഷം ജയാ ജേക്കബിനും എന്നായിരുന്നു കേരളകോൺഗ്രസിലെ ഉൾപാർട്ടി ധാരണ. അടുത്ത വര്ഷം കോൺഗ്രസ് അംഗമായിരിക്കും പ്രസിഡണ്ട് ആയി സ്ഥാനമേൽക്കുന്നതു എന്നതാണ് നിലവിലുള്ള ധാരണ. for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Wednesday, January 3, 2018

തെരെഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് എന്തിന് (വീഡിയോ)

പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരെഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് എന്തിന് (വീഡിയോ) for more videos and details, please log on to KanjirappallyNEWS.com

Posted by Kanjirappally News on Wednesday, January 3, 2018

നാമനിർദേശപത്രിക സമർപ്പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് എൽ ഡി എഫ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചത്. തെരഞ്ഞെടപ്പ് നടപടി ക്രമങ്ങൾ ആരംഭിക്കും മുൻപേ കേരള കോൺഗ്രസിലെ ജയ ജേക്കബിന്റെ പത്രിക സ്വീകരിച്ചു എന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടങ്ങി. താൻ എത്തിയ ശേഷമാണു രണ്ടു നോമിനേഷൻ പത്രികകളും തന്റെ കൈയിൽ കിട്ടിയത് എന്ന് വരണാധികാരി വ്യക്തമാക്കിയിട്ടും പ്രതിപക്ഷം ബഹളം നിർത്തിയില്ല. രേഖാമൂലം വരണാധികാരിക്ക് പ്രതിപക്ഷം പരാതി നൽകുകയും ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സരസമ്മ പി.കെ യായിരുന്നു തെരഞ്ഞെടുപ്പിൽ വരണാധികാരി.

പത്രിക നേരത്തെ സമർപ്പിച്ചതുകൊണ്ട് അത് അസാധുവാണെന്നും യു ഡി എഫ് സ്ഥാനാർഥി ജയാ ജേക്കബ്ബിന്റെ പത്രിക തള്ളി, എൽഡിഎഫ് സ്ഥാനാർഥിയായ സിപിഎമ്മിലെ റസീന മുഹമ്മദ് കുഞ്ഞിനെ പഞ്ചായത്തു പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാൽ വരണാധികാരി ആ ആവശ്യം അംഗീകരിച്ചില്ല. തന്റെ അറിവിൽ നടപടിക്രമങ്ങൾ സുതാര്യമായിരുന്നുവെന്നും, അതിനാൽ പത്രിക സമർപ്പിച്ച രണ്ടു സ്ഥാനാർത്ഥികളുടെ പേരിൽ വോട്ടിങ്ങ് നടത്തുകയാണെന്നും അറിയിച്ചു. എന്നാൽ വരണാധികാരി ഭരണപക്ഷത്തിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി. പിന്നീട് പഞ്ചായത്ത് ഓഫിസിന്റെ വരാന്തയിൽ ഇരുന്നു മുദ്രാവാക്യങ്ങളും വിളിച്ചു പ്രതിപക്ഷം തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

തുടർന്ന് വോട്ടിംഗ് നടത്തിയ വരണാധികാരി കേരള കോൺഗ്രസിലെ ജയ ജേക്കബ്ബിനെ വിജയിയായി പ്രഖ്യാപിച്ചു.ജയ ജേക്കബ്ബിന് പോൾ ചെയ്ത എല്ലാ വോട്ടുകളും ലഭിച്ചു . പത്തു വോട്ടുകളാണ് പോൾ ചെയ്തത്. എസ് ഡി പി ഐ സ്ഥാനാർഥി വോട്ടു ചെയ്തില്ല .

പഞ്ചായത്ത് ഭരണസമിതിയിലെ കേരള കോൺഗ്രസ് (എം) ലെ ആറും, കോൺഗ്രസ്സിലെ നാലും അംഗങ്ങൾ ജയാ ജേക്കബ്ബിന് വോട്ടു ചെയ്തു. അഞ്ചു സിപിഎം അംഗങ്ങളും, നാല് സിപിഐ അംഗങ്ങളും, ഏക ജനപക്ഷം അംഗവും തെരെഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.

യുഡിഎഫിലെ ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യ മൂന്നു വർഷം കേരള കോൺഗ്രസിനും അവസാന രണ്ടു വർഷം കോൺഗ്രസിനുമാണ്. കേരളകോൺഗ്രസിനു ലഭിച്ച മൂന്നു വർഷത്തിൽ ആദ്യ രണ്ടുവർഷം പ്രസിഡന്റ് സ്ഥാനം ജോളി ഡൊമിനിക്കിനും, അടുത്ത ഒരുവർഷം ജയാ ജേക്കബിനും എന്നായിരുന്നു കേരളകോൺഗ്രസിലെ ഉൾപാർട്ടി ധാരണ. അടുത്ത വര്ഷം കോൺഗ്രസ് അംഗമായിരിക്കും പ്രസിഡണ്ട് ആയി സ്ഥാനമേൽക്കുന്നതു എന്നതാണ് നിലവിലുള്ള ധാരണ.

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വാക്കേറ്റവും വാക്ക്ഔട്ടും.. (വീഡിയോ)