പി സി ഇടപെട്ടു , പാറത്തോട് പഞ്ചായത്തിന്റെ ” ഞ്ചാ ” തിരിച്ചു കിട്ടി …

പി സി ഇടപെട്ടു , പാറത്തോട് പഞ്ചായത്തിന്റെ  ” ഞ്ചാ ” തിരിച്ചു കിട്ടി …

പി സി ഇടപെട്ടു , പാറത്തോട് പഞ്ചായത്തിന്റെ ” ഞ്ചാ ” തിരിച്ചു കിട്ടി …

പാറത്തോട് : പാറത്തോട് പഞ്ചായത്ത് ഓഫീസിന്‍റെ പുതിയ കെട്ടിട ഉദ്ഘാടനത്തിനാണ് പഞ്ചായത്തിന് ആകെ നാണക്കേട്‌ ഉണ്ടാക്കിയ ആ സംഭവം നടന്നത് . പഞ്ചായത്തിന്റെ കമാനത്തിൽ സ്ഥാപിച്ചിരുന്ന പഞ്ചായത്തിന്റെ വലിയ ബോർഡിൽ ഒരു ” അക്ഷരപ്പിശാചു ” കടന്നു കൂടി . പഞ്ചായത്ത് എന്നതിന് പകരം ” പഞ്ചയത്ത് ” എന്നാണ് എഴുതിയിരുന്നത് .

ഈ തെറ്റ് ആരും ശ്രദ്ധിച്ചിരുന്നില്ല . എന്നാൽ ചില മാധ്യമ പ്രവർത്തകർ ഉദ്ഘാടനത്തിനു എത്തിയ ഗവ ചീഫ് വിപ്പ് പി സി ജോർജ് നെ ചൂണ്ടി കാണിച്ചു കൊടുത്തു. അധ്യക്ഷ പ്രസംഗത്തിൽ ഈ പ്രശ്നത്തെ പറ്റി പ്രതേകം എടുത്തു പറഞ്ഞ പി. സി. , ആ തെറ്റ് ചൂണ്ടി കാണിച്ചു കൊടുത്ത ദൃശ്യ ചാനലിലെ ബിജു തോമസ്‌ , സനോജ് എന്നിവരെ പ്രത്യകം അഭിനന്ദിച്ചു .

അടുത്ത ദിവസം തന്നെ ബോർഡ്‌ മാറ്റി വൈക്കും എന്നു പഞ്ചായത്ത് പ്രസിഡണ്ട്‌ ഡയസ് കോക്കാട്ട് ഉറപ്പു കൊടുത്തു എങ്കിലും, രണ്ടു മൂന്നു ദിവസം താമസിച്ചനനെകിലും പഴയ ബോർഡ്‌ മാറ്റി , പുതിയത് വച്ചതോടെ പഞ്ചായത്തിന്റെ നഷ്ടപെട്ട ” ഞ്ചാ ” തിരിച്ചു കിട്ടി.

പി സി യുടെ പ്രസംഗത്തിന്റെ വീഡിയോ കാണുക ..

1-web-parathodu-panchayathu

2-web-parathodu-panchayathu

0-web-parathodu-panchayathu

തെറ്റ് തിരുത്തിയ പുതിയ ബോർഡ്‌

3-web-parathodu-panchayathu

4-web-parathodu-panchayathu

7-web-parathodu-panchayathu