പൊൻകുന്നത് മതപരാവർത്തനം നടന്നു, വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും സംഘടിപ്പിച്ച ചടങ്ങിൽ 48 പേർ തിരികെ സ്വന്തം മതത്തിലേക്ക് ചേർന്നു

പൊൻകുന്നത് മതപരാവർത്തനം നടന്നു, വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും സംഘടിപ്പിച്ച ചടങ്ങിൽ 48 പേർ  തിരികെ സ്വന്തം മതത്തിലേക്ക് ചേർന്നു

പൊൻകുന്നം : ഹിന്ദു മതത്തിൽ നിന്നും പല കാരണങ്ങൾ മൂലം മറ്റു മതങ്ങളിലേക്ക് മതപരിവർത്തനം നടത്തേണ്ടി വന്ന ആളുകളെ തിരികെ സ്വന്തം മതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന്റെ ഭാഗമായി പൊൻകുന്നത് മതപരാവർത്തനം ഇന്ന് നടന്നു .

പൊൻകുന്നം പുതിയകാവ് ദേവി ക്ഷേത്രത്തിൽ വിശ്വ ഹിന്ദു പരിഷത്തും ഹിന്ദു ഐക്യ വേദിയുമാണ് ആണ് ചടങ്ങ് സംഘടിപ്പിച്ചത് . ഏകദേശം 48 ആളുകൾ ഇന്നത്തെ ചടങ്ങിൽ തിരികെ സ്വന്തം മതത്തിലേക്ക് ചേർന്ന് എന്ന് ഭാരവാഹികൾ അറിയിച്ചു .

മറ്റു മതങ്ങളിലേക്ക് പരിവർത്തനം നടത്തിയ ശേഷം അർഹമായ പരിഗണന കിട്ടാതെ വന്നത് കൊണ്ടാണ് ഇവർ സ്വന്തം മതത്തിലേക്ക് തിരികെ ചേർന്നത്‌ എന്നു ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി ഇ. എസ്. ബിജു പറഞ്ഞു . ഇത്രയധികം പേർ ഒരുമിച്ചു മതപരാവർത്തന പെടുന്നത് കേരളത്തിൽ ആദ്യമാണ് എന്നും അദ്ദേഹം അറിയിച്ചു .

2-web-paravarthanam

3-web-paravarthanam

1-web-paravarthanam

4-web-paravarthanam