പാർവതി വിശ്വനാഥ് അവതരിപ്പിച്ച നടനചാരുത നിറഞ്ഞ ശരനൃത്തം കാണികൾക്കു അതിശയമായി

പാർവതി വിശ്വനാഥ് അവതരിപ്പിച്ച നടനചാരുത നിറഞ്ഞ ശരനൃത്തം കാണികൾക്കു അതിശയമായി

പൊൻകുന്നം : പ്രസിദ്ധ നർത്തകി പാർവതി വിശ്വനാഥ് അവതരിപ്പിച്ച നടനചാരുത നിറഞ്ഞ ശരനൃത്തം കാണികൾക്കു അതിശയമായി . പൊൻകുന്നം മിനി സിവിൽ സ്റ്റേഷന്റെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു നടത്തിയ സാംസ്‌കാരിക പരിപാടികൾക്കിടയിലാണ് കുമാരി പാർവതി വിശ്വനാഥ് ശരനൃത്തം അവതരിപ്പിച്ചത്. 1700 കൂർത്ത ആണികൾക്ക് മുകളിൽ നിന്നുകൊണ്ടാണ് പാർവതി അതിമനോഹരമായി നൃത്തമാടിയത്. നിറഞ്ഞ കൈയടികളോടെയാണ് കാണികൾ പാർവതിയെ തങ്ങളുടെ ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ അറിയിച്ചത് .

മഴവിൽ മനോരമ , ഏഷ്യാനെറ്റ് , സൂര്യ മുതലായ ചാനലുകളിൽ പാർവതി വിശ്വനാഥ് തൻറെ ശരനൃത്തം അവതരിപ്പിച്ചുണ്ട് . ഞാൻ കോടീശ്വരൻ എന്ന പരിപാടിയിൽ പാർവതി അവതരിപ്പിച്ച ശരനൃത്തം കണ്ട സുരേഷ് ഗോപി പാർവതിയെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു .

വീഡിയോ കാണുക :