ഒരു കുടുംബത്തിൽ ഒരു പശു ; ചിറക്കടവ് വെള്ളാളസമാജം സ്കൂളിൽ‍ പശുക്കിടാവ് പദ്ധതിക്ക് തുടക്കമായി.

ഒരു  കുടുംബത്തിൽ ഒരു പശു ; ചിറക്കടവ് വെള്ളാളസമാജം സ്കൂളിൽ‍ പശുക്കിടാവ് പദ്ധതിക്ക് തുടക്കമായി.

ഒരു കുടുംബത്തിൽ ഒരു പശു ; ചിറക്കടവ് വെള്ളാളസമാജം സ്കൂളിൽ‍ പശുക്കിടാവ് പദ്ധതിക്ക് തുടക്കമായി.

കാഞ്ഞിരപ്പള്ളി: പശുവളർ‍ത്തൽ‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ വിദ്യാർത്ഥികൾക്കായി തുടങ്ങിയ പദ്ധതി വിപുലീകരിച്ച് എല്ലാ കുടുംബങ്ങളിലും ഒരു പശുക്കിടാവ് എന്ന ലക്ഷ്യവുമായി ചിറക്കടവ് വെള്ളാളസമാജം സ്കൂളിൽ‍ പശുക്കിടാവ് പദ്ധതിക്ക് തുടക്കമായി. രക്ഷകർത്താക്കളുടെ വീടുകളിൽ‍ അന്യം നിന്നുപോയ കന്നുകാലി പുരകൾ‍ സജ്ജീവമാക്കുന്നതിനും വീട്ടമ്മമാർ‍ക്ക് ചെറിയ വരുമാനമാർ‍ഗ്ഗം ലഭ്യമാക്കുന്നതിനായുമാണ് പദ്ധതി വിപുലീകരിച്ചത്.

സ്കൂൾ ‍ഹാളിൽ ചേർന്ന സമ്മേളനത്തിൽ‍ ചെയർ‍മാൻ‍ ടി.പി. രവീന്ദ്രൻപിള്ള രണ്ട് പശുക്കിടാങ്ങളെ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നാലാം ക്ലാസ്സിലെ നിരഞ്ജൻ‍, രണ്ടാംക്ലാസ്സിലെ തരുൺ‍ എന്നീ വിദ്യാർ‍ത്ഥികളും രക്ഷിതാക്കളും പശുക്കിടാങ്ങളെ ഏറ്റുവാങ്ങി. സ്കൂൾ‍ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ‍ അദ്ധ്യക്ഷനായി..

പദ്ധതി കൺ‍വീനർ‍ എം.എൻ‍. രാജരത്നം, സെക്രട്ടറി വി.എസ്. വിനോദ് കുമാർ, പി.ടി.എ. വൈസ് പ്രസിഡന്‍റ് ജിൻസ് തോമസ്, സ്റ്റാഫ് സെക്രട്ടറി സി.എസ്. പ്രേംകുമാർ‍, വി.എൻ‍. ഹരികൃഷ്ണൻ‍, ബി.ശ്രീരാജ്, സി.എസ്. സുജാത, പി.എൻ‍. സിജു, എസ്. ബിന്ദുമോൾ‍, എസ്. ശ്രീകല, എസ്. ഗായത്രി, സന്ധ്യാ ബൈജു, ഷൈമാ രതീഷ് എന്നിവർ സംസാരിച്ചു

പദ്ധതിയിലേക്ക് ചിറക്കടവിൽ‍ പ്രവർ‍ത്തിക്കുന്ന ഫാമിൽ‍ നിന്നാണ് പശുക്കിടാങ്ങളെ നൽകിയത്. പശു വളർ‍ത്താൻ തയ്യാറാകുന്ന എല്ലാ രക്ഷകർത്താക്കള്‍ക്കും പശുക്കിടാവിനെ നല്‍കും. ആദ്യഘട്ടത്തിൽ‍ 10 പശുക്കിടാങ്ങളെയാണ് നല്‍കുന്നത്.