എരുമേലിയിൽ ഇരുനില കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലിക്കിടെ വീണ് മരിച്ചു.

എരുമേലിയിൽ ഇരുനില കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലിക്കിടെ വീണ് മരിച്ചു.

എരുമേലി : സെന്റ് തോമസ് സ്കൂൾ റോഡിൽ സ്വകാര്യ വ്യക്തിയുടെ വീടിന്റെ കോൺക്രീറ്റ് ജോലിക്കിടെ മേസ്തിരി ജോലി ചെയ്യുന്ന ഇരുമ്പൂന്നിക്കര തുമരംപാറ സ്വദേശി കാൽ വഴുതി വീണ് അപകടത്തിൽ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

പതാലിൽ (ചരളശ്ശേരിയിൽ) ഷാജഹാൻ (45) ആണ് മരിച്ചത്. പ്രവാസിയായിരുന്ന ഷാജഹാൻ നാട്ടിൽ കെട്ടിട നിർമാണ ജോലികൾ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു. ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു അപകടം നടന്നത് . ഉടൻ തന്നെ വാഹനത്തിലും ആംബുലൻസിലുമായി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാളെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു. ജാസ്മിയാണ് ഭാര്യ. മക്കൾ ആഷിക്, അസ്ന, അജ്മി.