പത്തേക്കർ അക്കരപറമ്പ് റോഡിൻറെ ഒന്നാം ഘട്ട കോൺക്രീറ്റിങ് പൂർത്തീകരിച്ചു

പത്തേക്കർ അക്കരപറമ്പ് റോഡിൻറെ ഒന്നാം ഘട്ട കോൺക്രീറ്റിങ് പൂർത്തീകരിച്ചു

കാഞ്ഞിരപ്പള്ളി: എട്ടാം വാർഡിലെ പത്തേക്കർ അക്കരപറമ്പ് റോഡിൻറെ ഒന്നാം ഘട്ട കോൺക്രീറ്റിങ് പൂർത്തീകരിച്ചു .
അതോടെ പത്തേക്കർ അക്കരപറമ്പ് നിവാസികളുടെ ദീർഘകാല ആവശ്യത്തിന് സാഫല്യമായി .

പഞ്ചായത്ത് ഫണ്ടിൽ നിന്നും വാർഡ് മെംബർ എം.എ.റിബിൻ ഷാ മുൻകൈയെടുത്ത് അനുവദിച്ച ഒരു ലക്ഷം രൂപ വിനിയോഗിച്ച് ഒന്നാം ഘട്ടമായി കോൺക്രീറ്റ് പൂർത്തികരിച്ച റോഡ് വാർഡിലെ മുതിർന്ന പൊതു പ്രവർത്തകരായ ഹാജി: എം.എ.ഹസൻകുഞ്ഞും, എം.എ.ശശീന്ദ്രനും ചേർന്ന് ഉദ്ഘാടനം ചെയ്തു. വാർഡംഗം എം.എ.റിബിൻ ഷാ അദ്ധ്യക്ഷനായി.

വാർഡ് വികസന സമിതിയംഗങ്ങളായ ഇഖ്ബാൽ ഇല്ലത്തുപറമ്പിൽ, ബിജു കരോട്ടുമഠം, സ്വാന്തനം പുരുഷസ്വാശ്രയ സംഘം സെക്രട്ടറി ജയ്സൽ പി.എസ്., റഷീദ് പാറക്കൽ, അനീഷ് പാലക്കൽ, ഷിയാസ് കെ.എസ്,ഷാജഹാൻ, ലൈജു റഷീദ് എന്നിവർ പ്രസംഗിച്ചു.