പഴയപള്ളിയിൽനിന്നും ചിറ്റാർപുഴയുടെ കുറുകെ പാലം നിർമ്മിക്കുന്നു

പഴയപള്ളിയിൽനിന്നും  ചിറ്റാർപുഴയുടെ കുറുകെ പാലം നിർമ്മിക്കുന്നു


കാഞ്ഞിരപ്പള്ളി : മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ദ​വി ല​ഭി​ച്ച, ചരിത്ര പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പഴയപള്ളിയിലേക്ക് ദേശീയ പാതയിൽ നിന്നും നേരിട്ട് പ്രവേശിക്കുന്നതിനുവേണ്ടി ചിറ്റാർപുഴയുടെ കുറുകെ പാലം നിർമ്മിക്കുന്നു. പാലത്തിന്റെ തറക്കല്ലിടീ ലും അടിസ്ഥാനശിലയുടെ ആശിർവാദവും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ നിർവഹിച്ചു.

ആറു മീറ്റർ വീതിയിൽ ചിറ്റാർപുഴയുടെ കുറുകെയാണ് പാലം നിർമ്മിക്കുന്നത്. ഒപ്പം പാലത്തിന്റെ അക്കരെയുള്ള രൂപതയുടെ സ്ഥലത്തു ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവും ഉടൻ ആരംഭിക്കും. രണ്ടും പൂർത്തിയാകുന്നതോടെ കാഞ്ഞിരപ്പള്ളിയുടെ മുഖച്ഛായ തന്നെ മാറിയേക്കും എന്നാണ് കരുതപ്പെടുന്നത്. കാഞ്ഞിരപ്പള്ളി കമ്മ്യൂണിറ്റി സെന്റർ എന്ന പേരിൽ വലിയ ഒരു മാൾ ആയിരിക്കും അവിടെ നിർമ്മിക്കുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥലപരിധി മൂലം വികസനമുരടിപ്പിൽ കിടക്കുന്ന കാഞ്ഞിരപ്പള്ളി പട്ടണത്തിൽ അത്തരമായൊരു വലിയ ഷോപ്പിംഗ് കോംപ്ലക്സ് നാടിന്റെ വികസനത്തിന് അത്യാവശ്യമാണ്.