കാഞ്ഞിരപ്പള്ളി പ​ഴ​യ​പ​ള്ളി​ തിരുനാൾ : ആയിരങ്ങൾ പങ്കെടുത്ത ടൗ​ൺ ചുറ്റി പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി

കാഞ്ഞിരപ്പള്ളി പ​ഴ​യ​പ​ള്ളി​ തിരുനാൾ : ആയിരങ്ങൾ പങ്കെടുത്ത ടൗ​ൺ ചുറ്റി  പ്ര​ദ​ക്ഷി​ണം  ഭ​ക്തി​സാ​ന്ദ്ര​മാ​യി


കാ​ഞ്ഞി​ര​പ്പ​ള്ളി: ചരിത്ര പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പഴയപള്ളി, സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ പള്ളികളില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഡൊമിനികിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനോടാനുബന്ധിച്ചുള്ള ടൗണ്‍ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടന്നു. മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ തി​രു​നാ​ളായി​രു​ന്നു ഇ​ത്ത​വ​ണ.

പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സെ​ന്‍റ് ഡൊ​മി​നി​ക്കി​ന്‍റെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ സം​വ​ഹി​ച്ചു ന​ട​ന്ന പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം നാ​ടി​ന് പു​ണ്യ​മാ​യി. വി​ശ്വാ​സ പ്ര​ഘോ​ഷ​ണം വി​ളി​ച്ചോ​തി​യ പ്ര​ദ​ക്ഷി​ണ​ത്തി​ൽ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​നാ​ജാ​തി മ​ത​സ്ഥ​രു​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ ഭ​ക്തി​പൂ​ർ​വം പ​ങ്കെ​ടു​ത്തു. പ്ര​ദ​ക്ഷി​ണ​വ​ഴി​ക​ൾ ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ളാ​ലും കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ലും വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ളാ​ലും മ​റ്റും അ​ല​ങ്ക​രി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത നി​യു​ക്ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു. 5.30ഓടെ ​പു​ളി​മാ​വി​ൽ നി​ന്നു​ള്ള ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ച​ത്. ക​ത്തീ​ഡ്ര​ൽ റോ​ഡു വ​ഴി പു​ത്ത​ന​ങ്ങാ​ടി ജം​ഗ്ഷ​നി​ലെ​ത്തി​യ പ്ര​ദ​ക്ഷി​ണം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ ന​ട​ന്ന പ്രാ​ർ​ഥ​ന​ക​ൾ​ക്കു​ശേ​ഷം ത​ന്പ​ല​ക്കാ​ട് റോ​ഡു വ​ഴി കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ലും തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പേ​ട്ട​ക്ക​വ​ല​ചു​റ്റി പ​ഴ​യ​പ​ള്ളി​യി​ലെ​ത്തി സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ആ​കാ​ശ വി​സ്മ​യ​വും ന​ട​ന്നു.

മു​ത്തു​ക്കു​ട​ക​ളും കൊ​ടി​ക​ളും സം​വ​ഹി​ച്ചാ​ണ് വി​ശ്വാ​സി​ക​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്. പ്ര​ദ​ക്ഷി​ണ വ​ഴി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലു​ക​ളി​ൽ പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. പ്ര​ദ​ക്ഷി​ണ​ത്തി​ന് ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും വ്യാ​പാ​രി​ക​ളും ടൗ​ണി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ​കെ​സി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളു​ടെ​യും മ​റ്റും നേ​തൃ​ത്വ​ത്തി​ൽ ഭ​ക്തി​ഗാ​ന​മേ​ള​ക​ളും ശീ​ത​ള​പാ​നീ​യ വി​ത​ര​ണ​വും ന​ട​ന്നു.

തി​രു​നാ​ൾ ഇ​ന്നു സ​മാ​പി​ക്കും. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​നും 6.30നും ​ഒ​ന്പ​തി​നും വി​ശു​ദ്ധ​കു​ർ​ബാ​ന. മ​ണ്ണാ​റ​ക്ക​യം ഭാ​ഗ​ത്തു​നി​ന്നു​ള്ള ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം 9.30 പ​ള്ളി​യി​ലെ​ത്തി​ച്ചേ​രും. 10.30നും ​ഉ​ച്ച​യ്ക്ക് 12നും ​വി​ശു​ദ്ധ​കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജ​പ​മാ​ല, 4.30ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്ക് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​റി​ന് പ്ര​ദ​ക്ഷി​ണം. 6.45ന് ​പീ​റ്റ​ർ ചേ​രാ​ന​ല്ലൂ​ർ ആ​ൻ​ഡ് ടീം ​ന​യി​ക്കു​ന്ന സ്നേ​ഹ​സ​ങ്കീ​ർ​ത്ത​നം.