പ​ഴ​യ പ​ള്ളി​യി​ൽ പ്രസിദ്ധമായ ടൗ​ൺ പ്ര​ദ​ക്ഷി​ണം ഇ​ന്ന്

പ​ഴ​യ പ​ള്ളി​യി​ൽ പ്രസിദ്ധമായ ടൗ​ൺ പ്ര​ദ​ക്ഷി​ണം ഇ​ന്ന്


കാ​ഞ്ഞി​ര​പ്പ​ള്ളി: മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ദ​വി ല​ഭി​ച്ച പ​ഴ​യ​പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ടൗ​ൺ പ്ര​ദ​ക്ഷി​ണം ഇ​ന്നു ന​ട​ക്കും. 


പു​ല​ർ​ച്ചെ അ​ഞ്ചി​നും 6.30നും ​ഒ​ന്പ​തി​നും 12നും ​വി​ശു​ദ്ധ​കു​ർ​ബാ​ന നടന്നു . റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, ഫാ. ​ആ​ന്‍റു സേ​വ്യ​ർ കാ​ളാം​പ​റ​ന്പി​ൽ, ഫാ. ​സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ എ​സ്ജെ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വഹിച്ചു. . വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്ക് മാ​ർ ജോ​സ് പു​ളി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 5.30ന് ​പു​ളി​മാ​വി​ൽ നി​ന്നു​ള്ള ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ എ​ത്തും. ആ​റി​ന് ടൗ​ൺ ചു​റ്റി തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് ആ​കാ​ശ​വി​സ്മ​യം.

പ്ര​ദ​ക്ഷി​ണം ക​ട​ന്നു​പോ​കു​ന്ന വീ​ഥി​ക​ൾ കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ലും മു​ത്തു​ക്കു​ട​ക​ളാ​ലും വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ളാ​ലും അ​ലം​കൃ​ത​മാ​യി​ക്ക​ഴി​ഞ്ഞു. രാ​വി​ലെ മു​ത​ൽ ടൗ​ൺ ഭ​ക്തി​ഗാ​ന​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​യി​രി​ക്കും. 
പ്രാ​ർ​ഥി​ക്കു​വാ​നും നേ​ർ​ച്ച​കാ​ഴ്ച​ക​ൾ അ​ർ​പ്പി​ക്കു​വാ​നും തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​മാ​യി നാ​നാ​ജാ​തി മ​ത​സ്ഥ​രാ​ണ് തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ പ​ഴ​യ​പ​ള്ളി​യി​ലെ​ത്തു​ന്ന​ത്.