കാഞ്ഞിരപ്പള്ളി പഴയപള്ളിയെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്ര പദവിയിലേക്ക് ഉയർത്തുന്നു

കാഞ്ഞിരപ്പള്ളി പഴയപള്ളിയെ  മേജർ ആർക്കി  എപ്പിസ്കോപ്പൽ  തീർത്ഥാടന കേന്ദ്ര പദവിയിലേക്ക്   ഉയർത്തുന്നു

കാഞ്ഞിരപ്പള്ളി പഴയപള്ളിയെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്ര പദവിയിലേക്ക് ഉയർത്തുന്നു

കാഞ്ഞിരപ്പള്ളി : പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയ പദവിയിലേക്ക് ഉയർത്തുവാൻ തീരുമാമനായി. ജനുവരി 15 ന് സമാപിച്ച സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയെട്ടാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിൽ വച്ചാണ് തീരുമാനമായത്. ദൈവലയത്തിന്റെ ചരിത്രപരമായ പ്രാധാന്യവും വിശ്വാസി സമൂഹത്തിന്റെ പൗരാണികതയും കണക്കിലെടുത്താണ് പ്രത്യേക പദവി നൽകുന്നത്.

കാഞ്ഞിരപ്പള്ളി പഴയപ്പള്ളിക്കൊപ്പം മറ്റു മൂന്നു ദേവാലയങ്ങളെക്കൂടി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്ര പദവിയിലേക്ക് ഉയർത്തുന്നുണ്ട്‌ . തൃശൂർ അതിരൂപതയിലെ പാലയൂർ സെന്റ് തോമസ് ദൈവാലയം, ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവക ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂർ ഫൊറോന ദൈവാലയം എന്നിവയാണ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം പദവിയിലേയ്ക്ക് ഉയർത്തപ്പെടുന്ന മറ്റു ദൈവാലയങ്ങൾ.

2019 ആ​ഗസ്റ്റ് മാസം നടന്ന ഇരുപത്തിയെട്ടാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിൽ രണ്ട് ദൈവാലയങ്ങൾക്ക് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം പദവി നൽകാൻ തീരുമാനിച്ചിരുന്നു. കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി സെന്റ്‌ മേരീസ്‌ ഫൊറോന ദൈവാലയത്തിനും മാനന്തവാടി രൂപതയിലെ നടവയൽ ഹോളിക്രോസ് ദൈവാലയത്തിനുമാണ് ഇത്തരത്തിൽ പ്രത്യേക പദവി നൽകാൻ നിശ്ചയിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ ദൈവാലയങ്ങളിൽ പ്രഖ്യാപനങ്ങൾ നടത്തപ്പെടുന്നതാണ്. സീറോ മലബാര്‍ സഭയിലെ ആദ്യത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീർത്ഥാടനകേന്ദ്രമായി പാലാ രൂപതയിലെ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥടനകേന്ദ്രത്തെ 2018 ജനുവരി 21 ന് ഉയർത്തിയിരുന്നു. മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം പദവി ലഭിക്കുന്ന ഇടവകയുടെ വികാരി ആർച്ച് പ്രീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.

രാവിലെ അഞ്ചുമണി മുതല്‍ വൈകുന്നേരം എട്ടുമണി വരെ ഇടതടവില്ലാതെ ഭക്തജനങ്ങള്‍ തടിച്ചുകൂടുന്ന കേരളത്തി ലെ വളരെ ചുരുക്കം ചില മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ് കാഞ്ഞിരപ്പള്ളി പഴയപള്ളി.

മാർത്തോമ്മാ ശ്ലീഹായിൽ നിന്നു നേരിട്ട് രൂപം പ്രാപിച്ച നിലയ്ക്കലെ നസ്രാണി സമൂഹമാണു കാഞ്ഞിരപ്പള്ളി പ്രദേശത്തെ നസ്രാണി പാരമ്പര്യത്തിൻ്റെ പ്രധാന തുടക്കക്കാർ. കാഞ്ഞിരപ്പള്ളി പഴയ പള്ളിയുടെ മുന്നിലെ കൽ സ്ലീവായുടെ ചുവട്ടിൽ കൽ സ്ലീവാ പണിത ആണ്ട് കൊല്ലവർഷം 816 ( മിശിഹാ കാലം 1641)എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

18ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പഴയപള്ളിയില്‍ സ്ഥാപിതമായത്.നിലയ്ക്കല്‍ പട്ടണവും ദൈവാലയവും ശത്രുക്കളുടെ അക്രമണത്തിന് ഇരയായ സമയം പള്ളി കൈക്കാരനായിരുന്ന വലിയവീട്ടില്‍ തൊമ്മി അപ്പൂപ്പന്‍ പള്ളിയിലെ മാതാവിന്റെ തിരുസ്വരൂപം എടുത്തുകൊണ്ട് കാഞ്ഞിരപ്പള്ളിയില്‍ വന്നതും നിലയ്ക്കല്‍ പള്ളി ഇടവകക്കാരന്‍ കല്ലറയ്ക്കല്‍ ഇട്ടി എന്ന കാരണവര്‍ പള്ളിയില്‍ ഉണ്ടായിരുന്ന വി. ഗീവര്‍ഗീസ് സഹദായുടെ രൂപം അവിടെനിന്നും എടുത്ത് തിടനാട് മൂന്നാനപ്പള്ളി വീട്ടില്‍ കൊണ്ടു വന്നു സൂക്ഷിച്ചതും പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ അരുവിത്തുറ പള്ളി കല്ലറയ്ക്കല്‍ മത്തായി കത്തനാരുടെ നേതൃത്വത്തില്‍ പുതുക്കി പണിത സമയം പ്രസ്തുത രൂപം അവിടേക്ക് മാറ്റി സ്ഥാപിച്ചതുമെല്ലാം ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ് .