റബ്ബര്‍ കർഷകർക്ക് എതിരെ പി.സി.ജോർജ് ; അന്തംവിട്ട് പൊതുജനം..

റബ്ബര്‍  കർഷകർക്ക് എതിരെ പി.സി.ജോർജ് ; അന്തംവിട്ട്  പൊതുജനം..

വിവാദ പ്രസ്താവനകളുമായി ദിനംപ്രതി വാർത്തകളിൽ നിറഞ്ഞു നിൽക്കാറുള്ള പി സി ജോർജ്ജിന്റെ പുതിയ പ്രസ്താവന കേട്ട് അന്തംവിട്ടത് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ തന്നെയായിരുന്നു . പൂഞ്ഞാർ മണ്ഡലത്തിലെ ഭൂരിഭാഗം ജനങ്ങളും റബ്ബർ കഷകരാണ്. എന്നിട്ടും റബ്ബര്‍ കർഷകർക്ക് എതിരെ പി.സി.ജോർജ് നിയമസഭയിൽ പ്രസ്താവന നടത്തിയത് ജനത്തെ അമ്പരപ്പിച്ചു . സർക്കാർ ഖജനാവിൽ നിന്ന് ഒരു പൈസ പോലും റബർ കർഷകർക്ക് സബ്സിഡി നൽകരുത്, നിലവിലുള്ള റബർ മരങ്ങൾ വെട്ടി നശിപ്പിക്കണം എന്നൊക്കെയാണ് പി സി നിയമസഭയിൽ ആവശ്യം ഉന്നയിച്ചത്.

റബ്ബർ കർഷകർക്ക് ഒരു പൈസ പോലും സബ്സിഡി നൽകരുതെന്ന് പി.സി ജോർജ്

റബ്ബർ കർഷകർക്ക് ഒരു പൈസ പോലും സബ്സിഡി നൽകരുതെന്ന് പി.സി ജോർജ്https://goo.gl/rujUZw

Posted by MediaoneTV on Tuesday, December 4, 2018

പരിസ്ഥിതിയെ നശിപ്പിക്കുന്ന റബ്ബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്. റബ്ബര്‍ കൃഷി ലാഭകരമായി നടത്താന്‍ നമുക്ക് കഴിയില്ല. പരിസ്ഥിതി തകര്‍ക്കുന്ന ഈ കൃഷിയില്‍ നിന്ന് ഒരു തരത്തിലും ലാഭമുണ്ടാക്കാനാകില്ല. ഏതോ സായിപ്പ് കൊണ്ടുവന്ന് മലയാളികളെ കബളിപ്പിച്ചതാണ്. അസം ഉള്‍പ്പടെയുള്ള മേഖലയിലും ആഫ്രിക്കയിലും റബ്ബര്‍ കൃഷി വ്യാപിച്ച് കിടക്കുമ്പോള്‍ നമുക്ക് എന്ന് ലാഭം കിട്ടാനാണെന്നും പി.സി.ജോര്‍ജ് ചോദിച്ചു.

എത്രയോ ലാഭകരമായ മറ്റു കൃഷികൾ നമ്മുടെ സംസ്ഥാനത്തുണ്ട്. ഇതിന് മാതൃകയായി ആറരയേക്കറോളം റബ്ബര്‍ മരങ്ങള്‍ വെട്ടികളഞ്ഞ് ഞാന്‍ മറ്റു കൃഷികള്‍ നടത്തുന്നു. പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഒരേക്കറില്‍ നിന്ന് 16 ലക്ഷം വീതം എനിക്ക്‌ കിട്ടാന്‍ പോകുകയാണ്.

അതുകൊണ്ട് ദൈവത്തെയോര്‍ത്ത് ധനകാര്യമന്ത്രി ഒരു പൈസ പോലും പൊതുഖജനാവില്‍ നിന്ന് റബ്ബര്‍ കൃഷിക്ക് കൊടുക്കരുത്. ഇത് വെള്ളം വലിച്ചെടുത്ത് പരിസ്ഥിതിയെ തകര്‍ക്കും. അത് കൊണ്ട് റബ്ബര്‍ കൃഷിക്ക് പകരമുള്ള കൃഷി നടത്താന്‍ മന്ത്രി തയ്യാറുണ്ടോയെന്നും പി.സി.ജോര്‍ജ് ചോദിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു പി.സി.ജോര്‍ജിന്റെ റബ്ബര്‍ കര്‍ഷകര്‍ക്കെതിരെയുള്ള പരാമര്‍ശം

റബ്ബര്‍ കർഷകരെ സഹായിക്കരുതെന്ന ജോർജിന്റെ നിലപാട് അപലപനീയമാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. റബർ കൃഷി വേണ്ടെന്ന നിലപാട് അംഗീകരിക്കാനാവില്ല. അദ്ദേഹം നിയമസഭയെ അറിയിച്ചു,.

റബ്ബറിന്റെക്കാൾ ലാഭം തരുന്ന മറ്റു കൃഷികൾ കർഷകർ പരീക്ഷിക്കണം എന്ന് പറയുവാനാണ് പി സി ഉദ്ദേശിച്ചതെങ്കിലും ആവേശത്തിൽ പറഞ്ഞ വാക്കുകൾ പി സി യ്ക്ക് തന്നെ പാരയാവുന്ന ലക്ഷണമാണ്..

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

dºÀ IÀjIÀ¡v FXnsc ]n.kn.tPmÀPv ; A´whn«v s]mXpP\w..