കെ.എം.മാണിയും, പി.സി. ജോര്‍ജ്ജും ഒരുമിച്ചു പങ്കെടുത്ത ചടങ്ങിൽ കൂട്ടയടി …വീഡിയോ

കെ.എം.മാണിയും, പി.സി. ജോര്‍ജ്ജും ഒരുമിച്ചു പങ്കെടുത്ത ചടങ്ങിൽ കൂട്ടയടി …വീഡിയോ

തിടനാട് : ധനമന്ത്രി കെ.എം.മാണിയും മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജും പങ്കെടുത്ത പരിപാടിയില്‍ കൈയാങ്കളി. ഈരാറ്റുപേട്ടയ്ക്ക് സമീപം തിടനാടാണ് സംഭവമുണ്ടായത്.

തിടനാട് ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനവും കുടുംബശ്രീയുടെ വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്കുമായാണ് നേതാക്കള്‍ എത്തിയത്.

ചടങ്ങില്‍ ജോര്‍ജ് പ്രസംഗിക്കുന്നതിനിടെ മാണിയെ വ്യക്തിപരമായി ആക്ഷേപിച്ചെന്ന് ആരോപിച്ച് സദസില്‍ നിന്നും ഒരുവിഭാഗം പ്രവര്‍ത്തകര്‍ ബഹളം വച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് ജോര്‍ജ് പ്രസംഗം നിര്‍ത്തണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു വഴങ്ങാതെ ജോര്‍ജ് പ്രസംഗം തുടര്‍ന്നതോടെ ആളുകള്‍ വേദിയിലേയ്ക്ക് കയറി.

പി.സി.ജോര്‍ജ് എം.എല്‍.എ അദ്ധ്യക്ഷ പ്രസംഗത്തിനിടയില്‍ നികുതി വര്‍ദ്ധിപ്പിച്ച മന്ത്രി കെ.എം മാണിയുടെ നിലാപാടിന് എതിരെ രൂക്ഷ വിമര്‍ശമാണ് നടത്തിയത്.ഇതോടെ മാണി ആനൂകുലികളായ ജനപ്രതിനിധികള്‍ രാഷ്ടീയ പറയുവാനുള്ള വേദിയല്ലന്നറിയിച്ച് എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു.

ഇതോടെ ജോര്‍ജ് അനുകുലികളും പ്രതിക്ഷേധമായി രംഗത്ത് വന്നും തുടര്‍ന്ന് വാക്കേറ്റം സംഘര്‍ത്തില്‍ കലാശിക്കുകയായിരുന്നു. ആന്റോ ആന്റണിയും പിസി ജോര്‍ജും തമ്മില്‍ ഉന്തും തള്ളും നടന്നു

മാണി ആനുകുലികളും ജോര്‍ജ് ആനുകുലികളും ഇരുവിഭാഗത്തേ പ്രസംഗിക്കുവാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടയില്‍ കെ.എം.മാണി ഉല്‍ഘാടന നിര്‍വ്വഹിച്ച് മടങ്ങുകയായിരുന്നു. ഉല്‍ഘാടന ശേഷവും ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

സംഘര്‍ഷത്തില്‍ ജോര്‍ജിന്റെ പി.എ.ബെന്നിക്ക് പരിക്കേറ്റു

ജോര്‍ജിനും മാണിക്കും പുറമേ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, ജോയി എബ്രഹാം എംപി തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വീഡിയോ കാണുക :

1-web-mani-pc-fight

0-web-pc-mani-fight