ഇവിടുത്തെപ്പോലെ തന്നെ അവിടെയും ; ഓസ്‌ട്രേലിയയിലും പി. സി. തന്നെ താരം

ഇവിടുത്തെപ്പോലെ തന്നെ അവിടെയും ; ഓസ്‌ട്രേലിയയിലും പി. സി.  തന്നെ താരം

വിദേശ പര്യടനത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിൽ സന്ദർശനം നടത്തുന്ന പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് അവിടെ നടക്കുന്ന ഓണാഘോഷങ്ങളിൽ താരമായി വിലസുന്നു. പി.സി. യുടെ കൂടെ നിന്ന് സെല്‍ഫിയെടുക്കാല്‍ ആളുകളുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. .

മെൽബണിലെ വിക്ടോറിയാ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ പങ്കെടുത്ത പി സി യുടെ തകർപ്പൻ പ്രസംഗം കാണികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. അതിഥിയായെത്തിയ എത്തിയ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങളും സ്ഥാനം പിടിച്ചു. വിജിലന്‍സ് അന്വേക്ഷണം നേരിടുന്ന മുന്‍ മന്ത്രി കെ.എം മാണിയെ പി.സി സ്വതസിദ്ധമായ ശൈലിയില്‍ വിമർശിച്ചത് കാണികളിൽ സമ്മശ്രിത പ്രതികരണങ്ങൾ ഉണ്ടാക്കി. എങ്കിലും അവർ പ്രതീക്ഷിച്ചതും അത്തരത്തിലുള്ള ഒരു പി സി സ്റ്റൈൽ പ്രസംഗം തന്നെയായിരുന്നു എന്നതിനാൽ കാണികൾ പ്രസംഗം നന്നായി ആസ്വദിച്ചു.

പി സി യുടെ വിമർശങ്ങൾ അതിരു കടന്നതോടെ ചില കേരള കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സൂചകമായി വാക് ഔട്ട് നടത്തിയത് രസം കൊല്ലിയായി. എങ്കിലും അവിടെ എത്തിയ ഭൂരിഭാഗം ആളുകളും പി സി യുടെ പ്രസംഗം താല്പര്യത്തോടെയാണ് കേട്ടത്.

ഒാസ്‌ട്രേലിയയിലെ പര്യടനം പൂർത്തിയാക്കി സെപ്‌റ്റംബർ ഒൻപതാം തീയതി കേരളത്തിൽ തിരിച്ചെത്തുന്ന പി സി പതിനാലാം തീയതി ദുബായിലേക്കു പോകും. ദുബായിൽ പ്രവാസി മലയാളികളുടെ ഒപ്പം ഓണഘോഷങ്ങളിൽ പങ്കെടുത്ത ശേഷം സെപ്‌റ്റംബർ 17 നു തിരിച്ചെത്തും. അതിനുശേഷം പി സി യൂറോപ്പിലേക്കാണ് പോകുന്നതാണ്. ഇംഗ്ളണ്ടിൽ ഒരു നീണ്ട പര്യടനം തന്നെ നടത്തുന്നുണ്ട്.

pc-at-australia-2

pc-at-australia-3

pc-at-australia-4