പി.സി.ജോർജ് പുതിയ രാഷ്ട്രീയ നയം പ്രഖ്യാപിച്ചു. ബിജെപിയുമായി സഹകരിക്കും; പത്തനംതിട്ടയിൽ ഷോൺ ജോർജ് എൻ ഡി എ സ്ഥാനാർഥിയായേക്കും..

പി.സി.ജോർജ് പുതിയ രാഷ്ട്രീയ  നയം പ്രഖ്യാപിച്ചു. ബിജെപിയുമായി സഹകരിക്കും; പത്തനംതിട്ടയിൽ ഷോൺ ജോർജ് എൻ ഡി എ സ്ഥാനാർഥിയായേക്കും..

പി.സി.ജോർജ് പുതിയ രാഷ്ട്രീയ നയം പ്രഖ്യാപിച്ചു. ബിജെപിയുമായി സഹകരിക്കും; പത്തനംതിട്ടയിൽ ഷോൺ ജോർജ് എൻ ഡി എ സ്ഥാനാർഥിയായേക്കും..

കാഞ്ഞിരപ്പള്ളി : പി സി ജോർജ് വീണ്ടും വാർത്തകളിൽ നിറയുന്നു. രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് പി സി ജോർജ് തന്റെ പുതിയ രാഷ്ട്രീയ നയം പ്രഖ്യാപിച്ചു. നിയമസഭയിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പൂഞ്ഞാർ എംഎല്‍എ പി.സി.ജോർ‍ജ് പത്രസമ്മേളനത്തിൽ അറിയിച്ചു. രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആലോചന എന്നും അദ്ദേഹം പറഞ്ഞു. താന്‍ നേരത്തെ തന്നെ ബിജെപിയുമായി സഹകരിച്ചിരുന്നെന്നും ഇപ്പോഴാണ് അവരുടെ അനുമതി ലഭിച്ചതെന്നും പി.സി.ജോർ‍ജ് വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയുമായി നടത്തിയ കൂടിക്കാഴ്ച ശേഷമാണ് ജോർജ് പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

പി സി ജോർജ്ജിന്റെ സഹകരണം എൻ ഡി എ അംഗീകരിച്ചാൽ, വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്നും ഷോൺ ജോർജ് എൻ ഡി എ സ്ഥാനാർഥിയായേക്കും എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പിൽ‍ ബി.ജെ.പി സ്ഥാനാർ‍ഥിയായി മത്സരിച്ച എം.റ്റി.രമേശ് ഒരു ലക്ഷത്തിൽ പരം വോട്ടുകൾ‍ പിടിച്ച മണ്ഡലമാണ് പത്തനംതിട്ട. ബി.ജെ.പി ഇത്തവണ വലിയ പ്രതീക്ഷ വച്ച് പുലർ‍ത്തുന്ന മണ്ഡലങ്ങളിൽ‍ ഒന്ന് കൂടിയാണ് ഇത്.

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി വന്നപ്പോൾ കാര്യമായ പ്രതിഷേധത്തിന് ഹൈന്ദവ സംഘടനകൾ മുതിരാതിരുന്നപ്പോൾ പി സി ജോർജ് ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് മുൻപോട്ടു വരികയായിരുന്നു. തന്റെ മണ്ഡലത്തിൽ കൂടി ശബരിമലയ്ക്കു പോകുവാൻ എത്തുന്ന യുവതികളുടെ മുട്ടുകാൽ തല്ലിയൊടിക്കുമെന്നു പിസി നടത്തിയ വെല്ലുവിളിയാണ് ശബരിമല സമരത്തിന് ജീവൻ പകർന്നത്. ശബരിമല സമരം തുടങ്ങിയത് മുതല്‍ പി.സി ജോര്‍ജ്ജ് വിശ്വാസികള്‍ക്ക് ഒപ്പം എന്ന നിലപാട് ആണ് സ്വീകരിച്ചത്.

എരുമേലിയിൽ അദ്ദേഹം നടത്തിയ ഉപവാസ സമരത്തിൽ കേരളത്തിലെ വിവിധ മത സാമൂഹിക സാംസ്‌കാരിക നേതാക്കൾ പിന്തുണയുമായി എത്തിയപ്പോൾ ശബരിമ സമരത്തിന്റെ രൂപം മാറി. അതോടെ പി സി ജോർജ് ബി ജെ പി യുടെ പ്രതേക അഭിന്ദനങ്ങൾക്കു പത്രമാവുകയും ചെയ്തു. ശബരിമല സമരത്തിന്റെ മുന്‍നിരയില്‍ ഷോണ്‍ ജോര്‍ജ്ജും ഉണ്ടായിരുന്നു.

ശബരിമല സമരത്തില്‍ വിശ്വാസികള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുന്നതിന്റെ പേരില്‍ ഇമേജ് വര്‍ദ്ധിച്ച പി.സി ജോര്‍ജ്ജിനെ കൂടെ കൂട്ടിയാല്‍ മധ്യ തിരുവിതാകൂറില്‍ മികച്ച മുന്നേറ്റം നടത്തുവാന്‍ കഴിയും എന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ വിശ്വാസം. മുന്നണിയില്‍ എത്തിയാല്‍ പത്തനംതിട്ട ലോകസഭാ മണ്ഡലം പി.സി ജോര്‍ജിന് നല്‍കാമെന്നും ബി.ജ.പി കേന്ദ്രങ്ങള്‍ സമ്മതിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ പി.സി ജോര്‍ജ്ജിന്റെ പുത്രനും ജനപക്ഷം നേതാവുമായ ഷോണ്‍ജോര്‍ജ്ജ് ആയിരിക്കും പത്തനംതിട്ടയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്നാണ് രാഷ്രീയ നിരീക്ഷകർ അനുമാനിക്കുന്നത്.

ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ താൻ ബി ജെ പിയുടെ പിന്തുണയ്ക്കുവാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി.
യുഡിഎഫിലേക്ക് വരുന്നതിന് ചർച്ച നടത്താമെന്ന് ഇടയ്ക്ക് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹത്തെ വിളിച്ചപ്പോൾ കെ.എം.മാണിക്ക് എതിർപ്പുണ്ടെന്നാണ് പറഞ്ഞത്. അല്ലെങ്കിലും മാണിയുടെ ഒൗദാര്യത്തിൽ യുഡിഎഫിനൊപ്പം നിൽക്കാൻ തന്നെ കിട്ടില്ല. ശബരിമലയെ തകർക്കാനാണ് പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നത്. സിപിഎമ്മിന്‍റെ ഗൂഢനീക്കം ഇതിന് പിന്നിലുണ്ട്. ഇത് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. സഹകരിച്ച് പ്രവർത്തിച്ചാലും എല്ലാ വിഷയത്തിലും ബിജെപിക്കൊപ്പമുണ്ടാകുമോ എന്ന ചോദ്യത്തോട് ജോർജ് വ്യക്തമായി പ്രതികരിച്ചില്ല.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കു​മെ​ന്ന് ജോ​ർ​ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം സീ​റ്റു​ക​ൾ​ക്കു പു​റ​മെ ചാ​ല​ക്കു​ടി, തി​രു​വ​ന​ന്ത​പു​രം സീ​റ്റു​ക​ളാ​ണ് കേരളാ ജനപക്ഷം മ​ത്സ​രി​ക്കാ​ൻ ആഗ്രഹിക്കുന്നത്. പൂ​ഞ്ഞാ​ർ ഉ​ൾ​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സാ​മു​ദാ​യി​ക ഘ​ട​ന ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ നേ​ട്ട​മാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ജ​ന​പ​പ​ക്ഷം.. പി​.സി. തോ​മ​സ് ഇ​ടു​ക്കി​യി​ൽ എ​ൻ​ഡി​എ ​സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ആ സീറ്റ് ജോർജ് ആവശ്യപ്പെടില്ല എന്നാണ് കരുതുന്നത്.

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക