ഭരണപക്ഷമോ പ്രതിപക്ഷമോ അല്ല, താൻ ജനപക്ഷം : പി.സി.ജോർജ്

താൻ ജനപക്ഷമായി തുടരുമെന്നും ഭരണപക്ഷത്തേക്കോ പ്രതിപക്ഷത്തേക്കോ ഇല്ലെന്നും പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ് പറഞ്ഞു.

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ നല്ലതു ചെയ്താൽ പിന്തുണയ്ക്കും, തെറ്റ് ചെയ്‌താൽ എതിർക്കുമെന്നും ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാത്തത് ഇടതുപക്ഷത്തിന് വോട്ടു ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന ഏർപ്പാടാണ്. വി.എസ് മത്സര രംഗത്ത് ഇല്ലായിരുന്നെങ്കിൽ സി.പി.എമ്മിന്റെ ജനവിധി ഇതാകുമായിരുന്നില്ല. പി സി പറഞ്ഞു.

കെ.എം.മാണി വിജയിച്ചതിന് നന്ദി പറയേണ്ടത് വെള്ളാപ്പള്ളിയോടാണെന്നും പി സി പറഞ്ഞു.