സ്പീക്കര്‍ തിരഞ്ഞെടുപ്പ‍ിൽ പി. സി. ജോര്‍ജ്ജ് തന്റെ വോട്ട് അസാധുവാക്കി ..

സ്പീക്കര്‍ തിരഞ്ഞെടുപ്പ‍ിൽ പി. സി. ജോര്‍ജ്ജ് തന്റെ വോട്ട്  അസാധുവാക്കി ..

സ്പീക്കര്‍ തിരഞ്ഞെടുപ്പ‍ിൽ പി. സി. ജോര്‍ജിന്റെ തന്റെ വോട്ട് അസാധുവായി. അദ്ദേഹം വോട്ടു രേഖപ്പെടുത്താതെ പേപ്പര്‍ വെറുതെ മടക്കി പെട്ടിയിലിടുകയിരുനു .

പി സി യുടെ വോട്ട് തങ്ങൾക്കു വേണ്ടെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒ. രാജഗോപാല്‍ വോട്ടു ചെയ്തു.

യുഡിഎഫ് തകർച്ചയിലേക്കു നീങ്ങുന്നതിന്റെ കൃത്യമായ സൂചനയാണ് സ്പീക്കർ തിരഞ്ഞെടുപ്പ് ഫലമെന്ന് പി.സി.ജോർജ് എംഎൽഎ. ആരുടെ വോട്ടാണ് ചോർന്നതെന്ന് തനിക്കറിയില്ല. രണ്ടു മുന്നണികളുടെയും പിന്തുണയില്ലാതെ സ്വതന്ത്രനായിട്ടാണ് താൻ സഭയിലെത്തിയത്. അതിനാൽ ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുന്നത് ശരിയല്ല. അതിനാലാണ് വോട്ട് അസാധുവാക്കിയത്.

ബിജെപി എംഎൽഎ ഒ.രാജഗോപാൽ വോട്ടുചെയ്തത് എൽഡിഎഫിനാണ്. തിരഞ്ഞെടുപ്പിൽ ബിജെപി – എൽഡിഎഫ് ബന്ധത്തിന്റെ തെളിവാണിതെന്നും പി.സി.ജോർജ് പറഞ്ഞു.

ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നും തികച്ചും സ്വതന്ത്രനായിരിക്കും എന്നും ജോർജ് വോട്ടെടുപ്പിന് മുൻപേ വ്യക്തമാക്കിയിരുന്നു.

സ്പീക്കർ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി. ശ്രീരാമകൃഷ്ണൻ 92 വോട്ടുകൾ നേടി വിജയിച്ചിരുന്നു. എന്നാൽ യുഡിഎഫ് സ്ഥാനാർഥിയായ വി.പി.സജീന്ദ്രന് 46 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. വിപ്പ് ലംഘിച്ച് യുഡിഎഫ് എംഎൽഎമാരിൽ ഒരാൾ എൽഡിഎഫിന് വോട്ടു ചെയ്തതാണ് സജീന്ദ്രന് വോട്ടുകുറയാൻ കാരണം. സഭയിൽ യുഡിഎഫിന് 47 അംഗങ്ങളാണുള്ളത്.