ഈരാറ്റുപേട്ടയിൽ മീഡിയ വൺ ടി വി നടത്തിയ വിവാദ പൂഞ്ഞാർ മണ്ഡല തെരഞ്ഞെടുപ്പു സംവാദത്തിൽ എന്താണ് നടന്നത് …. പി സി ജോർജ് എന്തിനു വാക്കൌട്ട് നടത്തി …? വീഡിയോ കാണുക ..

ഈരാറ്റുപേട്ടയിൽ  മീഡിയ വൺ ടി വി  നടത്തിയ വിവാദ പൂഞ്ഞാർ  മണ്ഡല  തെരഞ്ഞെടുപ്പു സംവാദത്തിൽ എന്താണ് നടന്നത് …. പി സി ജോർജ് എന്തിനു  വാക്കൌട്ട്  നടത്തി …? വീഡിയോ കാണുക ..

ഈരാറ്റുപേട്ടയിൽ മീഡിയ വൺ ടി വി നടത്തിയ വിവാദ പൂഞ്ഞാർ മണ്ഡല തെരഞ്ഞെടുപ്പു സംവാദത്തിൽ എന്താണ് നടന്നത് …. പി സി ജോർജ് എന്തിനു വാക്കൌട്ട് നടത്തി …? വീഡിയോ കാണുക ..

ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ വച്ച് മീഡിയ വൺ ടി വി നടത്തിയ ബിഗ്‌ ഫൈറ്റ് എന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികൾ പങ്കെടുത്ത പ്രോഗ്രാം പി സി ജോർജ് മുഴുവിപ്പിക്കാതെ ഇറങ്ങി പോയതിനാൽ വിവാദമായി …

പൂഞ്ഞാർ താലൂക് പ്രശ്നമായിരുന്നു പ്രധാനമായും പരിപാടിയിൽ ചർച്ച ചെയ്തത്. എന്തുകൊണ്ട് ഇതുവരെ പൂഞ്ഞാറ്റിൽ താലൂക്ക് ഉണ്ടായില്ല എന്നതാണ് പലര്ക്കും ചോദിക്കുവാൻ ഉണ്ടായിരുന്നത്.

ഒരു താലൂക് ആക്കണമെങ്കിൽ കുറഞ്ഞത് 6 പഞ്ചായത്തുകൾ എങ്കിലും വേണം എന്നും, അടുത്ത് കിടക്കുന്ന കാഞ്ഞിരപ്പള്ളി താലൂക്കോ മീനച്ചിൽ താലൂക്കോ അവരുടെ പഞ്ചായത്തുകൾ തന്നെങ്കിൽ മാത്രമേ പൂഞ്ഞാറിൽ താലൂക്ക് ഉണ്ടാക്കുവാൻ പറ്റുകയുളൂ എന്ന് പി സി ജോർജ് വ്യക്തമാക്കി .

കഴിഞ്ഞ പ്രാവശ്യം താലൂക് പ്രശ്നം വന്നപ്പോൾ, ഉമ്മൻ ചാണ്ടിക്ക് പുതുപള്ളിയും , കെ എം മണിക്ക് കുറവിലങ്ങട്ടും, കൂടാതെ ഏറ്റുമാനൂരും വേണമെന്ന് വാശി പിടിച്ചപോൾ, കോട്ടയം ജില്ലയിൽ അത്യധികം താലൂക്കുകൾ അനുവദിക്കുന്നത് ശരിയല്ല എന്ന് തോന്നിയതിനാൽ താൻ താലൂക്ക് വേണ്ടെന്നു വച്ചിട്ട് ഈരാറ്റുപേട്ട മുനിസിപാലിറ്റി യാകുവാൻ സമ്മതിക്കുകയായിരുന്നു എന്ന് പി സി ജോർജ് പറഞ്ഞു. കെ എം മണി ജീവിച്ചിരിക്കുന്പോൾ പൂഞ്ഞാറിനു താലൂക് കിട്ടുവാൻ പോകുന്നില്ല എന്നും പി സി പറഞ്ഞു

അതോടെ മറ്റു സ്ഥാനര്തികളും ചില കാണികളും പി സി യെ വിമർശനങ്ങൾ കൊണ്ട് മൂടി.

” പൂഞ്ഞറ്റിൽ താലൂക് കിട്ടണമെങ്കിൽ പി സി ജോർജ് മാറിയെ തീരൂ ” എന്നായി ചിലർ. മറ്റുള്ളവർ വീതം വച്ച ശേഷം മാത്രമേ താലൂക്ക് കിട്ടുകയുളൂ എന്നെങ്കിൽ പി സി ക്ക് മത്സരിക്കാതെ മാറി നിന്നുകൂടെ എന്നായിരുന്നു എന ഡി എ സ്ഥാനര്തി ഉല്ലാസിന്റെ ചോദ്യം.

ഇരിക്കുന്ന മരത്തിന്റെ കൊന്പു മുറിക്കുന്നയാളാണ് പി സി എന്ന് ജോർജ് കുട്ടി ആഗസ്തി അഭിപ്രയപെട്ടതോടെ പി സി ജോർജ് കുട്ടിയെ വിമർശനങ്ങൾ കൊണ്ട് മൂടി. അദ്ദേഹത്തിന് എതിരെ അഴിമതി ആരോപണങ്ങളും പി സി ഉയർത്തി.

താലൂക്കിന പറ്റി മാത്രം സംസാരിക്കുന്ന ഈ ചർച്ചയിൽ നിന്നും താൻ പിന്മാറുകയാണെന്ന് പി സി പറഞ്ഞപ്പോൾ മുനിസിപ്പൽ കൌണസിലർ ആയ നിസ്സാർ കുര്ബാനി വീണ്ടും പൂഞ്ഞാർ താലൂക്കിന്റെ പ്രശ്നം എടുതിട്ടപ്പോൾ സഹികെട്ട് പി സി പൊട്ടി തെറിച്ചു. അസ്സൽ പി സി സ്റ്റൈലിൽ ” തന്നോട് സംസാരിക്കുവാൻ എനിക്ക് സൗകര്യം ഇല്ല ” എന്ന് പി സി മറുപടിയും കൊടുത്തു.

തുടർന്ന് പരിപാടിയിൽ പി സി നിന്നും വക്കൌട്ടും നടത്തി ….

നല്ലൊരു പൊരിഞ്ഞ വാക്ക് പോരാട്ടം കണ്ട തൃപ്തിയിൽ കാണികളും , അപ്രതീക്ഷിതമായി കിട്ടിയ ഒരു ഹിറ്റ്‌ സംഭവവുമായി ചാനലുകാരും സ്ഥലം വിട്ടു . സമയം കളയാതെ സ്ഥാനാർഥികൾ തങ്ങളുടെ പ്രചരണവുമായി അടുത്ത സ്ഥലത്തേക്ക് പുറപെട്ടു.

നടന്ന സംഭവത്തിന്റെ വീഡിയോ ഇവിടെ കാണാം ..