തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ കേസിൽ പി.സി. ജോര്‍ജിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു (വീഡിയോ)

തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ കേസിൽ പി.സി. ജോര്‍ജിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു (വീഡിയോ)

മുണ്ടക്കയം: ഒരു വർഷം മുൻപ് മുണ്ടക്കയം വെളളനാടി എസ്റ്റേറ്റിലെ ഹാരിസണ്‍ കമ്പനി മുണ്ടക്കയം ഡിവിഷനിലെ റബ്ബര്‍ തോട്ടം തൊഴിലാളികള്‍ക്കു നേരെ തോക്കു ചൂണ്ടിയ കേസിൽ പൂഞ്ഞാർ എം. എൽ. എ. പി. സി. ജോര്‍ജിനെതിരെ മുണ്ടക്കയം പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ( അന്ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇവിടെ കാണുക)

2017 ജൂണ്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹാരിസണ്‍ എസ്‌റ്റേറ്റിനോട് ചേര്‍ന്നു വെളളനാടി ആറ്റോരംപുറമ്പോക്ക് കോളനിയിലേക്ക് തോട്ടത്തിലൂടെയുളള റോഡ് തോട്ടം ഉടമകള്‍ അടച്ചതിനെതുടര്‍ന്നാണ് സ്ഥലം എം.എല്‍.എ.കൂടിയായ പി.സി.ജോര്‍ജ് എത്തിയത്. പുറമ്പോക്ക് കോളനി നിവാസികളുമായി സംസാരിക്കുന്നതനിടയില്‍ സ്ഥലത്തെത്തിയ തോട്ടം തൊഴിലാളികളും എം.എല്‍.എ.യും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്നു എം.എല്‍.എ. എളിയിലിരുന്ന തോക്കെടുത്ത് തൊഴിലാളികള്‍ക്കു നേരെ ചൂണ്ടുകയായിരുന്നു.

ഇത് സംബന്ധിച്ചു തോട്ടം തൊഴിലാളികളുടെ പരാതിയെ തുടര്‍ന്നു മുണ്ടക്കയം പൊലീസ് കേസെടുത്തിരുന്നു. ചീത്ത വിളിക്കുകയും തോക്കെടുത്ത് കൊല്ലുമെന്നു തൊഴിലാളികളെ ഭീഷണിപെടുത്തിയെന്നുമാണ് പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്. രണ്ടു കൊല്ലം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എം.എല്‍.എക്കു നേരെ പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. എംെ.എല്‍.എ.യെ തോട്ടം തൊഴിലാളികള്‍ കയ്യേറ്റം ചെയതെന്നു കാട്ടി പി.സി.ജോര്‍ജ് നല്‍കിയപരാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്കു നേരെയും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കാഞ്ഞിരപ്പളളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെയാണ് കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്.

അന്ന് നടന്ന സംഭവത്തിന്റെ വീഡിയോ കാണുക :

വാക്കേറ്റം അതിരുകടന്നപ്പോൾ പി സി തോക്കെടുത്തു …വീഡിയോ

വാക്കേറ്റം അതിരുകടന്നപ്പോൾ പി സി തോക്കെടുത്തു …വീഡിയോ മുണ്ടക്കയത് നടന്ന നാടകീയ സംഭവങ്ങളുടെ വീഡിയോ കാണുക ..മുണ്ടക്കയം : മുണ്ടക്കയത്ത് വെള്ളനാടി ഹാരിസൺ എസ്റ്റേറ്റിന്റെ പുറമ്പോക്കു ഭൂമിയിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുവാൻ ശ്രമിച്ച എസ്റ്റേറ്റ് തൊഴിലാളികളുമായി നടന്ന വാക്കേറ്റത്തിനൊടുവിൽ തൊഴിലാളികളുടെ നേരെ പി സി ജോർജ് എം എൽ എ തോക്കു ചൂണ്ടിയതായി പരാതി.മണിമലയാറിന്റെ തീരത്ത് വെള്ളനാടി ഹാരിസൺ എസ്റ്റേറ്റിനോട് ചേർന്ന സ്ഥലത്താണ് കൈയേറ്റം നടന്നതായി ആരോപണമുള്ളത്. അവിടെ കുറെ നാളുകളായി താമസിക്കുന്നവരെ, കൈയേറ്റക്കാരാണെന്നു ആരോപിച്ചു ഒഴിപ്പിക്കുവാൻ എസ്റ്റേറ്റ് തൊഴിലാളികൾ ചെന്നതോടെയാണ് പ്രശനം തുടങ്ങിയത്.തൊഴിലാളികൾ താമസക്കാരുടെ വീടുകളിൽ അതിക്രമിച്ചു കയറി സാധനങ്ങൾ പുറത്തേക്കിട്ടു അവരെ ഇറക്കിവിടുവാൻ ശ്രമിച്ചു. താമസക്കാർ എതിർത്തതോടെ സംഘർഷം ഉടലെടുത്തു. വിവരം അറിഞ്ഞു പി സി സംഭവ സ്ഥലത്തെത്തി കൈയേറ്റക്കാർ എന്ന ആരോപണമുള്ള, താമസക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു . പി സിയുടെ അഭിപ്രായമാനുസരിച്ചു ഹാരിസൺ എസ്റ്റേറ്റ് മുഴുവനും ഉടമകൾ അനധികൃതയായി കൈവശം വച്ചിരിക്കുകയാണെന്നും, അതിനാൽ അവർക്കു അതിനുള്ളിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കുവാൻ അവകാശം ഇല്ലന്നുമാണ്.പി സി യുടെ നീക്കം അവിടെയെത്തിയ എസ്റ്റേറ്റ് തൊഴിലാളികൾ എതിർത്തത്തോടെ തമ്മിൽ വാക്കേറ്റമായി. തുടർന്നാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. തൊഴിലാളികൾ പി സി യുടെ ചുറ്റും കൂടി മുദ്രാവാക്യം വിളിച്ചു പി സിയെ തടഞ്ഞുവച്ചു. അതോടെ രക്ഷപെടുവാൻ പി സി കൈയ്യിൽ കരുതിയിരുന്ന റിവോൾവർ പുറത്തെടുത്തു തൊഴിലാളികൾക്കു നേരെ ചൂണ്ടുകയായിരുന്നു.പിന്നീട് പോലീസ് സംഭവ സ്ഥലത്തെത്തി തൊഴിലാളികളെ മാറ്റി പി സി യെ ഉപരോധത്തിൽ നിന്നും മോചിപ്പിച്ചു.വാക്കേറ്റം അതിരുകടന്നപ്പോൾ പി സി ജോർജ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി… വീഡിയോ

Posted by Kanjirappally News on Thursday, June 29, 2017