ആരോപണം അടിസ്ഥാനരഹിതം പിസി ജോർജ് MLA

ആരോപണം അടിസ്ഥാനരഹിതം പിസി ജോർജ് MLA


മുണ്ടക്കയം : മുണ്ടക്കയം ഗവണ്മെന്റ് ആശുപത്രിയുടെ ഉദ്‌ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത്‌ പ്രഡിഡന്റിനെ താൻ ഒഴിവാക്കിയെന്ന ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പിസി ജോർജ് എംഎൽ.എ. പറഞ്ഞു.

പ്രസ്തുത ചടങ്ങിൽ നോട്ടീസ് തയ്യാറാക്കിയത് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റും ബന്ധപ്പെട്ട കമ്മറ്റിയുമാണെന്നിരിക്കെ തന്റെ പേര് അനാവശ്യമായി വലിച്ചഴിക്കപ്പെടുന്നതിന്റെ പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പിസി ജോർജ് എം എൽ എ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് പ്രധാനപ്പെട്ട പോസ്റ്റർ തയ്യാറാക്കിയത്. അതിൽ പ്രോട്ടോകോൾ അനുസരിച്ച് മുഖ്യമന്ത്രിയുടെയും, ബന്ധപ്പെട്ട മന്ത്രിയുടെയും, എം എൽ എയുടെയും എംപിയുടെയും ഫോട്ടോകൾ വയ്ക്കുവാൻ മാത്രമാണ് അനുവാദം ഉണ്ടായിരുന്നത്. മറ്റു പോസ്റ്ററുകൾ പാർട്ടിയുടെയും മറ്റും അടിസ്ഥാനത്തിൽ അവർക്ക് താല്പര്യമുള്ളവരുടെ ഫോട്ടോകൾ ഉൾപ്പെടുത്തി അവർ തന്നെ പണം മുടക്കി സ്വകാര്യമായി തയ്യാറാക്കിയതാണ് . അതിൽ എംഎൽഎയുടെ ഇടപെടലുകൾ ഉണ്ടായിട്ടില്ലന്നു എംഎൽഎയുടെ ഓഫിസിൽ നിന്നും വ്യക്തമാക്കി.