കോവിഡ്-19: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ അനുവദിച്ചു.: പി.സി.ജോർജ് MLA

കോവിഡ്-19: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ  പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ അനുവദിച്ചു.: പി.സി.ജോർജ് MLA


കോവിഡ്-19 രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭയുടെയും തീക്കോയി, പൂഞ്ഞാർ തെക്കേകര, പൂഞ്ഞാർ, തിടനാട്, പാറത്തോട്, കുട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചാത്തുകളുടെയും കീഴിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിനും, മറ്റ് അടിയിന്തര ആവശ്യങ്ങൾക്കുമായി ഒരു കോടി രൂപ അനുവദിച്ചതായി പി.സി.ജോർജ് എം എൽ എ അറിയിച്ചു.

എം എൽ എ യുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങൾ കുടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള പദ്ധതികൾ തയ്യാറാക്കി അനുമതിയ്ക്ക് സമർപിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. നിലവിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് പദ്ധതികൾക്ക് വേഗത്തിൽ അനുമതി ലഭ്യമാക്കി നൽകണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപെട്ടതായും എം എൽ എ അറിയിച്ചു.