ബി ജെ പിയുടെ ആ​രോ​പ​ണം അ​ടി​സ്ഥാ​നരഹി​ത​മെ​ന്ന് പി സി ജോർജ്

ബി ജെ പിയുടെ ആ​രോ​പ​ണം അ​ടി​സ്ഥാ​നരഹി​ത​മെ​ന്ന് പി സി ജോർജ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ഈഴവ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുവാൻ താൻ ശ്രമിച്ചു എന്ന ബി. ജെ. പിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് പി. സി. ജോര്‍ജ് എം. എല്‍. എ. ഈഴവ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് താന്‍ ശ്രമിച്ചിട്ടില്ല. ഏന്തയാര്‍ ഒലയനാട് യു. പി. സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പി. സി. ജോര്‍ജ് എം. എല്‍. എ. ഈഴവ സമുദായത്തെ അപമാനിച്ചതായുള്ള ബി. ജെ. പിയുടെ ആരോപണത്തിന് പത്രസമ്മേളനത്തില്‍ മറുപടി നല്‍കുകയായിരുന്നു പി. സി. ജോര്‍ജ് .

ആരോപണം അടിസ്ഥാന രഹിതമാണെന്നും ബി. ജെ. പി രാഷ്ര്ടീയമായി സംഭവത്തെ വിവാദമാക്കാന്‍ ശ്രമിക്കുകയാണെന്നും എം. എല്‍. എ പറഞ്ഞു. സ്‌കൂളില്‍ നിന്നും ഇറക്കിയ വാര്‍ഷിക പതിപ്പില്‍ എം. എല്‍. എ. പങ്കെടുക്കുന്ന പരിപാടിയുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ മനപൂര്‍വം ഒഴിവാക്കിയിരുന്നു. ഈഴവ സമുദായത്തിന് ഇല്ലാത്ത മനപ്രയാസമാണ് ബി. ജെ. പിക്കുള്ളത്. തന്നെ മര്യാദ പഠിപ്പിക്കാന്‍ ബി. ജെ. പി ശ്രമിക്കണ്ട. രാഷ്ര്ടീയം നോക്കിയാണ് പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചതെന്നും എം. എല്‍. എ പറഞ്ഞു. കാഞ്ഞിരപ്പള്ളി പ്രസ് ക്ലബ്ബിൽ വച്ച് നടത്തിയ പത്രസമ്മേനളനത്തിലാണ് പി സി ജോർജ് തന്റെ നിലപാട് വ്യക്തമാക്കിയത് .